16 August Sunday

ഓസികോണ്‍-19: ആറാമത് കോണ്‍ഫറന്‍സ് ഡിസംബര്‍ 12 മുതല്‍ കൊച്ചിയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 11, 2019

കൊച്ചി > സമുദ്രശാസ്ത്രസാങ്കേതികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗവേഷകരുടേയും സാങ്കേതിക വിദഗ്ദരുടേയും കൂട്ടായ്മയായ ഓഷ്യന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആറാമത് കോണ്‍ഫറന്‍സ് ഓസികോണ്‍-19 ഡിസംബര്‍ 12-14 തീയ്യതികളില്‍ കൊച്ചിയില്‍ നടക്കും. ഭൗമശാസ്ത്ര മന്ത്രാലയത്തിനു് കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന, സിഎംഎല്‍ആര്‍ഇ (സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സ് & ഇക്കോളജി) എന്ന സ്ഥാപനമാണ് ഇതിന് വേദിയൊരുക്കുന്നത്. സമുദ്ര ജൈവ വിഭവങ്ങളെയും ആവാസവ്യവസ്ഥെകളേയും കുറിച്ച് പഠിക്കുന്ന സ്ഥാപനമാണ് സിഎംഎല്‍ആര്‍ഇ.

സ്ഥായിയായ വികസനത്തിനായി സമുദ്രശാസ്ത്ര ദശകം എന്ന ഐക്യരാഷ്ട്രസഭയുടെ പരിപാടി (എസ്.ഡി.ജി-2021) ആരംഭിക്കുകയാണ്. അതിന് മുന്നോടിയായി സമൂദ്രത്തെക്കുറിച്ചുള്ള അറിവ് ശക്തിപ്പെടുത്തുന്നതിനും, അതിന്റെ ആഗോളമാനം തിരച്ചറിയുന്നതിനും സഹായിക്കുന്ന, ഓസികോണ്‍-19 ശാസ്ത്ര-സാങ്കേതിക ഗവേഷകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു പരിപാടിയാണ്.

'ഇന്ത്യന്‍ മഹാ സമുദ്രത്തിലെ പ്രതിഭാസകളും ജൈവ - അജൈവ വിഭവങ്ങളും ഇവയ്ക്ക് നില സാമ്പത്തിക വ്യവസ്ഥയിലുള്ള പ്രാധാന്യവും' എന്നതാണ് ഓസിക്കോണ്‍-19 മുഖ്യ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്. ശാസ്ത്ര ഗവേഷകര്‍ക്ക് സമുദ്ര വിഭവാധിഷ്ഠിതമായ നീല സാമ്പത്തിക വ്യവസ്ഥയുടെ സാദ്ധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കാനും ഈ കോണ്‍ഫറന്‍സിലെ പങ്കാളിത്തം സഹായിക്കും. കാലാവസ്ഥയേയും ജൈവവ്യവസ്ഥകളേയും നിയന്ത്രിക്കുന്ന സമുദ്ര-തീര-അന്തരീക്ഷ പ്രക്രിയകളെക്കുറിച്ച് ഓസിക്കോണ്‍-19ല്‍ ചര്‍ച്ച ചെയ്യപ്പെടും.

പതിമൂന്ന് ക്ഷണിക്കപ്പെട്ട പ്രഗത്ഭരും, ആറ് പ്രമുഖ ഗവേഷകരും ഓസികോണ്‍-19ന്റെ ഭാഗമായി അവരുടെ അറിവും അനുഭവങ്ങളും കണ്ടെത്തലുകളും അവതരിപ്പിക്കുന്നുണ്ട്. 128 ഓളം ഗവേഷണ പ്രബദ്ധങ്ങളും, 64 പോസ്റ്റര്‍ അവതരണങ്ങളും മൂന്ന് ദിവസത്തെ കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ ഇന്ത്യയുടെ പല ഭാഗത്ത് നിന്നും സമുദ്രഗവേഷണ കേന്ദ്രങ്ങളും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരഭകരും പ്രദര്‍ശന വിഭാഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top