12 November Tuesday

വട്ടിയൂര്‍കാവില്‍ ബിജെപി തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ല; ആര് ജയിക്കുമെന്നറിയില്ല: രാജഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം> വട്ടിയൂര്‍കാവില്‍ തിരിച്ചടിയുറപ്പിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. സിപിഐ എം കോണ്‍ഗ്രസ് വോട്ടുകച്ചവടം നടന്നിട്ടുണ്ടാകാമെന്നും ഉപതെരഞ്ഞെടുപ്പായതിനാല്‍ പ്രവര്‍ത്തകരും ജനങ്ങളും തെരഞ്ഞെടുപ്പിനെ ഗൗരവമായി കണ്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

കുമ്മനത്തിന് പകരം സുരേഷ് സ്ഥാനാര്‍ഥിയായി വന്നപ്പോള്‍ സ്വീകാര്യത കിട്ടിയോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി രാജഗോപാല്‍ നല്‍കിയില്ല. ഇത്തരം തെരഞ്ഞെടുപ്പുകള്‍ പരീക്ഷണങ്ങള്‍ നടത്താനുള്ളതാണെന്നും, വിജയ സാധ്യതയെ സംബന്ധിച്ച ചോദ്യത്തിന് കണ്ടറിയാമെന്നും രാജഗോപാല്‍ പറഞ്ഞു.

ബിജെപിയ്ക്ക്  അനുകൂലമായോ പ്രതികൂലമായോ സമുദായ സംഘടനങ്ങള്‍ വോട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
 


പ്രധാന വാർത്തകൾ
 Top