25 September Monday

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി അസംഭവ്യമല്ല , 
ഇവിടെ സ്വാഭാവികം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


തിരുവനന്തപുരം
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച്‌ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉന്നതരുടെ സംശയം കേരളത്തിലെ സാഹചര്യമറിയാതെ. ഉച്ചഭക്ഷണ പദ്ധതിയുടെ പ്രോജക്ട്‌ അപ്രൂവൽ ബോർഡ്‌ (പിഎബി) യോഗത്തിൽ 2022–-23 വർഷത്തെ കേരളത്തിന്റെ കണക്ക്‌ അവതരിപ്പിച്ചപ്പോഴാണ്‌ ഉന്നതൻ അസംഭവ്യമെന്നു പറഞ്ഞത്‌. ഈ രംഗത്ത്‌ എങ്ങനെ ഒന്നാംസ്ഥാനം നേടിയെന്നായിരുന്നു സംശയം.

പ്രൈമറിയിൽ 99 ശതമാനം കുട്ടികളും കേരളത്തിൽ പദ്ധതിയുടെ ഭാഗമാണ്‌. അപ്പർ പ്രൈമറിയിലെ (ആറുമുതൽ എട്ടുവരെ) 11,45,178 വിദ്യാർഥികളിൽ 95 ശതമാനവും. ഇത്‌ സ്‌കൂളുകളിൽനിന്ന്‌ ദിവസവും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക്‌ ഓൺലൈൻവഴി നൽകുന്ന കണക്കാണ്‌. ഇതിൽ വ്യത്യാസം വരില്ല. കേന്ദ്രം നിർദേശിച്ച വിഭവങ്ങളേക്കാൾ കൂടുതലും ചിലയിടങ്ങളിൽ പ്രഭാത ഭക്ഷണവും നൽകുന്നു. കഞ്ഞിയും പയറുമല്ലാതെ വിഭവസമൃദ്ധമായ ഊണ്‌ നൽകുന്നതിനായി തദ്ദേശസ്ഥാപനങ്ങളും പിടിഎയും സഹായിക്കുന്നു. എന്നാൽ, പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഹാജർ കുറവാണ്‌. അതിനാൽ, ഉച്ചഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും കുറയും. സംശയം മിനിറ്റ്‌സിൽ രേഖപ്പെടുത്തിയപ്പോൾ വേണമെങ്കിൽ ഒന്നുകൂടി പരിശോധിക്കാമെന്ന്‌ കേരളത്തിലെ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം സ്വാഭാവിക നടപടിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top