22 August Thursday

നിപാ നേരിടാൻ പൂര്‍ണസജ്ജം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Wednesday Jun 5, 2019

തിരുവനന്തപുരം> വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിപായെ നേരിടാൻ ആരോഗ്യമേഖല പൂർണസജ്ജമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ തയ്യാറെടുപ്പുകളും ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. നിപാ ബാധിച്ച യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. 

ആരും ആശങ്കപ്പെടേണ്ടതില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിർദേശങ്ങൾ നൽകും. അത് പിന്തുടരാൻ എല്ലാവരും തയ്യാറാകണം –-മുഖ്യമന്ത്രി ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ പറഞ്ഞു. കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തി. അവരുടെ മാർഗനിർദേശങ്ങൾകൂടി കണക്കിലെടുത്താകും പ്രതിരോധ പ്രവർത്തനങ്ങൾ.
കോഴിക്കോട് നിപാ വൈറസ് ബാധ ഉണ്ടായപ്പോൾ അതിനെ ഒന്നിച്ചുനിന്ന് അതിജീവിക്കാൻ കേരളത്തിന് കഴിഞ്ഞിരുന്നു.

അതുപോലെ ഇപ്പോഴും അതിജീവിക്കാൻ കഴിയും. ജനങ്ങളിൽ ഭീതിപടർത്തുന്ന പ്രചാരണങ്ങൾ ആരും നടത്തരുത്. അത്തരക്കാർക്കെതിരെ കർശന നിയമനടപടി ഉണ്ടാകുമെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top