12 November Tuesday

നിപാ: യുവാവിനെ മുറിയിലേക്ക് മാറ്റി; ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്നവരെ ഡിസ്‌ചാര്‍ജ് ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019

കൊച്ചി > നിപാ വൈറസ് ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നുവെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇദ്ദേഹത്തെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 3 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ഇവിടെ നിരീക്ഷണത്തില്‍ ആരും തന്നെയില്ല.

രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടികയില്‍ നിലവില്‍ 278 പേരാണുള്ളത്. പരിശോധനയ്ക്കായി പൂനെ എന്‍ഐവി  ഇന്നലെ ആലുവ, പറവൂര്‍ മേഖലയിലെ വാവക്കാട്, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങളില്‍ നിന്നും  തൊടുപുഴ കോളേജിന് സമീപത്ത് നിന്നും, ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ചു പരിശോധനക്കായി അയച്ചു.

നിപാ ബോധവല്‍ക്കരണ. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് 3559 പേര്‍ക്ക് പരിശീലനം നല്‍കി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37184 ആയി. നിപാ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരികയാണ്.  രോഗിയുമായി സമ്പര്‍ക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിഎംഒ യുടെ നേതൃത്യത്തില്‍ നടക്കുന്നുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ  പ്രവര്‍ത്തനങ്ങളും തുടരുന്നു. സംശയനിവരാണത്തിനായി 0484 2373616 എന്ന നമ്പരിലേക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാവുന്നതാണ്.


പ്രധാന വാർത്തകൾ
 Top