21 July Sunday

നിപാ: മാർഗനിർദേശങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും‐ മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

ന്യൂഡല്‍ഹി > രണ്ടാംതവണ നിപാ ഉണ്ടാകുമെന്ന കരുതലിൽ തയ്യാറായിരുന്നതാണ‌് വേഗം നിയന്ത്രിക്കാൻ കഴിഞ്ഞതെന്ന്‌ മന്ത്രി ശൈലജ പറഞ്ഞു.
മുമ്പ‌് നിപാ ഉണ്ടായ മലേഷ്യ, ബംഗ്ലാദേശ‌് എന്നിവിടങ്ങളിൽ രണ്ടാമതും രോഗം വന്നിരുന്നു. സ്ഥിരീകരണം ഉണ്ടായ ഒരു സാമ്പിളിന‌ുമുമ്പ‌് നിരവധി സാമ്പിളുകൾ വിവിധ മെഡിക്കൽ കോളേജുകളിൽനിന്ന‌് പരിശോധനയ‌്ക്കയച്ചിരുന്നുവെന്നും കേരള ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ മന്ത്രി ശൈലജ പറഞ്ഞു. മുമ്പ‌് നിപാ കൈകാര്യംചെയ‌്ത പദ്ധതിയും മാർഗനിർദേശങ്ങളും ഉടൻ പ്രസിദ്ധീകരിക്കും.

ഐസിഡിഎസ‌് പദ്ധതിക്കു കീഴിൽ സ‌്മാർട്ട‌് അങ്കണവാടികൾക്കുള്ള മാതൃക, സംസ്ഥാനം രൂപീകരിച്ചതായി കേന്ദ്രമന്ത്രി സ‌്മൃതി ഇറാനിയെ കൂടിക്കാഴ‌്ചയിൽ ശൈലജ അറിയിച്ചു. ഇനി നിർമിക്കുന്നവയെല്ലാം ആധുനികവും ശാസ‌്ത്രീയവുമായ സ‌്മാർട്ട‌് അങ്കണവാടികളാകും. രാജ്യത്ത‌് ആദ്യമായി കേരളമാണ‌് സ‌്മാർട്ട‌് അങ്കണവാടി പദ്ധതി  നടപ്പാക്കുന്നത‌്.  ഈ മാതൃക രാജ്യവ്യാപകമായി നടപ്പാക്കാൻ താൽപ്പര്യമുണ്ടെന്ന‌് സ‌്മൃതി ഇറാനി ശൈലജയെ അറിയിച്ചു. അങ്കണവാടി പരിശീലനകേന്ദ്രങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന‌് ശൈലജ ആവശ്യപ്പെട്ടു. സെന്ററിനുള്ള ഗ്രാന്റ‌് പുനഃസ്ഥാപിക്കണം. ഒരു കോടി 83 ലക്ഷം രൂപ സംസ്ഥാനത്തിന‌് കിട്ടാനുണ്ട‌്. സംസ്ഥാനത്തെ ക്രഷുകളിലെ ജീവനക്കാരുടെ നിലവിലെ ഓണറേറിയം ക്രഷ് വർക്കേഴ്‌സിന് 6000 രൂപയായും ഹെൽപ്പർമാർക്ക് 5000 രൂപയായും വർധിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വനിതാ ശിശുക്ഷേമവകുപ്പിനു കീഴിലുള്ള വിവിധ ആശ്രയകേന്ദ്രങ്ങൾ നവീകരിക്കുന്നതിന‌് ധനസഹായം ഉറപ്പാക്കണം. സംസ്ഥാന സർക്കാർ നേരിട്ട‌് 28 ആശ്രയകേന്ദ്രങ്ങളും എൻജിഒകൾക്ക‌് ധനസഹായം നൽകി 790 എണ്ണവും നടത്തുന്നുണ്ട‌്. സായംപ്രഭ എന്ന പേരിൽ ആശ്രയകേന്ദ്രങ്ങൾ നവീകരിക്കുകയാണ‌്. ഇതിനുവേണ്ട ധനസഹായവും ആവശ്യപ്പെട്ടെന്ന‌് മന്ത്രി ശൈലജ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top