17 September Tuesday

കേരളത്തിന് പിന്തുണ: കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

ന്യൂഡൽഹി
കേരളത്തിന് ആവശ്യമായ എല്ലാ പിന്തുണയും  ഉറപ്പാക്കുമെന്ന‌് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു. ആറംഗ കേന്ദ്രസംഘം കേരളത്തിലുണ്ട്. ചികിത്സയ‌്ക്കുള്ള മോണോ ക്ലോണൽ ആന്റിബോഡിയുമായി പുണെ  നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് വൈറോളജിയിൽനിന്നുള്ള സംഘം എറണാകുളത്ത‌് എത്തി.   മന്ത്രി കെ കെ ശൈലജയുമായി സ്ഥിതി​ഗതികള്‍ ചര്‍ച്ചചെയ്തെന്നും പിന്തുണ വാ​ഗ്ദാനം ചെയ‌്തതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പരിഭ്രാന്തി സൃഷ്ടിക്കാൻ ആരും ശ്രമിക്കരുതെന്നും ഹർഷവർധൻ പറഞ്ഞു. നിപാ സ്ഥിരീകരിച്ചതിനുപിന്നാലെ സാഹചര്യം വിലയിരുത്താൻ ഡല്‍ഹിയില്‍ മന്ത്രിയുടെ വസതിയിൽ യോഗം ചേർന്നശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡല്‍ഹിയിലും കണ്‍ട്രോള്‍ റൂം തുറന്നു. ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിനു(എൻസിഡിസി) കീഴിൽ സ‌്ട്രാറ്റജിക‌് ഹെൽത്ത‌് ഓപ്പറേഷൻസ‌് കേന്ദ്രം തുടങ്ങി. കൺട്രോൾ റൂം നമ്പർ: 011–-23978046.


പ്രധാന വാർത്തകൾ
 Top