03 March Wednesday

നിലമ്പൂരില്‍ 500 കുടുംബങ്ങള്‍ സിപിഐ എമ്മില്‍; ലീഗ്‌, കോൺഗ്രസ്‌ കോട്ടകളടക്കം ഇളകി

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021

നിലമ്പൂർ> വിവിധ രാഷ്‌ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ച 500 കുടുംബങ്ങ‌ൾക്ക്‌ ചന്തക്കുന്നിൽ സ്വീകരണം നൽകി.  ബസ് സ്റ്റാൻഡിൽ നടന്ന സ്വീകരണ പൊതുയോ​ഗം സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു.

സിപിഐ എം ചന്തക്കുന്ന് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ 17 ന​ഗരസഭാ ഡിവിഷനുകളിലെ കോൺ​ഗ്രസ്, മുസ്ലിംലീ​ഗ്, ബിജെപി, എസ്ഡിപിഐ, വെൽഫെയർ പാർടി എന്നിവയിൽനിന്നുള്ള കുടുംബങ്ങളാണ്‌‌ രാജിവച്ചത്‌. സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസും പി ജയരാജനും ഇവരെ ഹാരമണിയിച്ച് സ്വീകരിച്ചു. കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ്–- 162,   മുസ്ലിംലീ​ഗ്, യൂത്ത് ലീ​ഗ്–- 184 , വെൽഫെയർ പാർടി–- 57,   എസ്ഡിപിഐ–43, മറ്റ്‌- പാർടികൾ–-  54   കുടുംബങ്ങളാണ്‌ രാജിവച്ചത്‌.

ലീ​ഗിന് സ്വാധീനമുള്ള നിലമ്പൂർ നഗരസഭയിലെ ചാരക്കുളം, സ്കൂൾക്കുന്ന്, മുമ്മുള്ളി, രാമംകുത്ത് പ്രദേശങ്ങളിൽനിന്നുള്ളവരും കോൺ​ഗ്രസിന് സ്വാധീനമുള്ള വീട്ടിച്ചാൽ, ഇയ്യംമട, ചന്തക്കുന്ന്, പയ്യംപള്ളി ഡിവിഷനുകളിൽനിന്നുമുള്ള നേതാക്കളും പ്രവർത്തകരുമാണ്‌ സിപിഐ എമ്മുമായി സഹകരിക്കാൻ തീരുമാനിച്ചത്‌.  എൽഡിഎഫ് സർക്കാരിന്റെ  വികസനനേട്ടങ്ങളുടെ അനുഭവം നേരിട്ടറിഞ്ഞതിനെ തുടർന്നാണ് ‌ഈ തീരുമാനമെന്ന്‌ ഇവർ പറഞ്ഞു. ‌ യോ​ഗത്തിൽ നിലമ്പൂർ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷൻ അധ്യക്ഷനായി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top