24 November Tuesday

പി ടി തോമസ് രാജിവയ്ക്കുക ; എൽഡിഎഫ് സമരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020



വൈറ്റില
കള്ളപ്പണം ഇടപാടിൽ പങ്കാളിയായ പി ടി തോമസ് എംഎൽഎ രാജിവയ്‌ക്കുക, വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൽഡിഎഫ് തൃക്കാക്കര മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചു. ഇടപ്പള്ളിയിൽ നടന്ന സമരം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എൻ എ മണി അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ കെ സുകുമാരൻ, കെ വി അനിൽകുമാർ, എ ജെ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു.

കടവന്ത്രയിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ സാബു ജോർജ് ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി പി പി ദിലീപ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം അഡ്വ. എൻ സതീഷ്, ഡി സലീംകുമാർ, ടി മായാദേവി എന്നിവർ സംസാരിച്ചു. വൈറ്റിലയിൽ സിപിഐ എം വൈറ്റില ഏരിയ സെക്രട്ടറി അഡ്വ. കെ ഡി വിൻസെന്റ്‌ ഉദ്ഘാടനം ചെയ്തു. കെ കെ ശിവൻ അധ്യക്ഷനായി. എ ജി ഉദയകുമാർ, വി പി ചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി ബി സുധീർ എന്നിവർ സംസാരിച്ചു. പാലാരിവട്ടത്ത് സമരം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സൻജിത്ത് ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ  സെക്രട്ടറി കെ എ മസൂദ് അധ്യക്ഷനായി. എൻ വി മഹേഷ്, കെ ടി സാജൻ, പി എസ് സതീഷ്, കെ ബി ഹർഷൽ, വി ബി അജയൻ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top