21 September Saturday

എസ‌്എഫ‌്ഐ സ്വാധീനം ഇല്ലാതാക്കുമെന്ന്‌ ഡോൺബോസ‌്കോ പ്രിൻസിപ്പാൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 

ബത്തേരി
കലാലയങ്ങളിലെ എസ‌്എഫ‌്ഐ സ്വാധീനം ഇല്ലാതാക്കുന്നതിന‌് എല്ലാ വിധത്തിലുമുള്ള ഇടപെടലുകൾ നടത്തുമെന്നും ബത്തേരിയിലെ ഡോൺബോസ‌്കോ കോളേജിൽ എസ‌്എഫ‌്ഐയെ വളർത്താൻ ആരെയും അനുവദിക്കില്ലെന്നും കോളേജ‌് പ്രിൻസിപ്പാൾ ഫാ. ജോയി ഉള്ളാട്ടിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോളേജിൽ പഠിക്കുന്ന വിദ്യാർഥികൾ കോളേജിലോ കോളേജിന‌് പുറത്തോ എസ‌്എഫ‌്ഐ പോലുള്ള വിദ്യാർഥി സംഘടനകളുമായി ബന്ധപ്പെട്ടാൽ കോളേജിൽ നിന്നും പുറത്താക്കും. കോളേജ‌് വിദ്യാർഥിയായിരുന്ന ജിഷ‌്ണു വേണുഗോപാലിനെ പുറത്താക്കിയത‌് ചെഗുവരയുടെ ചിത്രമുള്ള ആശംസാകാർഡ‌് പ്രവേശന ദിവസം കോളേജിന‌് പുറത്ത‌് വിതരണം ചെയ‌്തതിനാണെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കലാലയങ്ങളുടെ അഭിവൃദ്ധിക്ക‌് ക്യാമ്പസുകൾ അരാഷ‌്ട്രീയ കേന്ദ്രങ്ങളായി മാറണമെന്നും ജോയി ഉള്ളാട്ടിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top