പുൽപ്പള്ളി
രാജേന്ദ്രന്റെ കുടുംബത്തിന്റെ ബാധ്യത ബാങ്ക് ഏറ്റടുത്ത് ഭൂരേഖ തിരിച്ചുനൽകുന്നതുവരെ ബാങ്ക് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിപിഐ എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. അനിശ്ചിതകാല ഉപരോധം നടത്തും. കോൺഗ്രസ് ഭരണസമിതിയുടെ തട്ടിപ്പിനിരയായി കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണം.
മരണത്തിന് ഉത്തരവാദികളായ വായ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണം. രാജേന്ദ്രന്റെ കുടുംബത്തിന്റെ ബാധ്യത ബാങ്ക് ഏറ്റടുക്കണം.
കിടപ്പാടം നഷ്ടപ്പെടുമെന്ന് വന്നപ്പോഴാണ് കർഷകൻ ജീവനൊടുക്കിയത്. സ്വന്തമായുള്ള 70 സെന്റ് പണയപ്പെടുത്തി ചെറിയ തുക മാത്രമാണ് രാജേന്ദ്രൻ വായ്പ എടുത്തത്. എന്നാൽ തട്ടിപ്പു സംഘം 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. സഹായം അഭ്യർഥിച്ച് നിരവധി കോൺഗ്രസ് നേതാക്കളെ ഇയാൾ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. യുഡിഎഫ് ഭരണത്തിൽ കേസ് തേച്ച്‌മായ്‌ച്ച് കളഞ്ഞതാണ്. എൽഡിഎഫ് ഭരണം വന്നശേഷമാണ് നിയമനടപടികൾ സ്വീകരിച്ചത്. കേസുകളിൽ ഹൈക്കോടിയിൽനിന്നാണ് പ്രതികൾ ജാമ്യം നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..