03 October Tuesday

തൊഴിലുറപ്പ് പദ്ധതി: പുരസ്‌ക്കാരം വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023
മാനന്തവാടി
മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2022-–23 സാമ്പത്തിക വർഷം മികച്ച പ്രവർത്തനം നടത്തിയ പഞ്ചായത്തുകൾക്ക് പുരസ്‌കാരം വിതരണംചെയ്തു. എടവക പഞ്ചായത്തിനാണ് ഒന്നാംസ്ഥാനം. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 പ്രവൃത്തി ദിവസം നൽകിയ തവിഞ്ഞാൽ പഞ്ചായത്തിനും ഏറ്റവും കൂടുതൽ അമൃത് സരോവർ ഏറ്റെടുത്ത് ചെയ്ത തിരുനെല്ലി പഞ്ചായത്തിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉപഹാരം നൽകി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി വി ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ, തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ബി എം വിമല, ഇന്ദിര പ്രേമചന്ദ്രൻ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി പി ഷിജി, ടി കെ സുരേഷ് തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top