മാനന്തവാടി
ക്ഷീരമേഖലയിലെ പരമോന്നത ദേശീയ അംഗീകാരമായ ഗോപാൽ രത്ന അവാർഡ് നേടിയ മാനന്തവാടി ക്ഷീരസംഘത്തിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജുവിനും സെക്രട്ടറി മഞ്ജുഷക്കും ഉപഹാരം കൈമാറി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ജയഭാരതി, കെ വി വിജോൾ, ജോയ്സി ഷാജു, പി കെ അമീൻ, ഇന്ദിരാ പ്രേമചന്ദ്രൻ, ബി എം വിമല, അബ്ദുൾ അസീസ്, സൽമാ മോയിൽ, വി ബാലൻ, പി പി ഷിജി, കെ ഉണ്ണികൃഷ്ണൻ, എ വി രോഷ്ണി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..