30 November Monday
- ‘കൈവല്യ’ തുണയേകും

222 പേർ തൊഴിൽ സംരംഭങ്ങളിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കൽപ്പറ്റ
ഭിന്നശേഷിക്കാർക്കായി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന സ്വയം തൊഴിൽ പദ്ധതിയിലൂടെ  ജില്ലയിൽ 222 പേർ പുതിയ തൊഴിൽ സംരംഭങ്ങളിലേക്ക്‌. ഭിന്നശേഷിക്കാരുടെ സമഗ്രപുനരധിവാസം ലക്ഷ്യമിട്ട്‌ ‘കൈവല്യ’ പദ്ധതിയിലുൾപെടുത്തിയാണ്‌ ജില്ലാ എംപ്ലോയിമെന്റ്‌ എക്‌സ്‌ചേഞ്ച്‌ വഴി ഭിന്നശേഷിക്കാർക്ക്‌ തൊഴിൽ ലഭ്യമാവുന്നത്‌. 50,000 രൂപയാണ്‌ ഓരോരുത്തർക്കും സർക്കാർ സഹായമായി നൽകുന്നത്‌. ഇതിൽ പകുതി തുക സബ്‌സിഡിയാണ്‌. ഈ തുക പലിശരഹിതമായി 60 മാസം കൊണ്ട്‌ തിരിച്ചടച്ചാൽ മതിയാവും. കൂടുതൽ വൈകല്യമുള്ളവർക്ക്‌ സംരംഭത്തിൽ സഹായിയെയും വെക്കാം. വികലാംഗക്ഷേമ കോർപ്പറേഷനാണ്‌ തുക ചെലവഴിക്കുന്നത്‌. വരും ദിവസങ്ങളിൽ അർഹരായ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക്‌ തുക എത്തും.
   ശാരീരിക വൈകല്യമുള്ളവർക്ക്‌ ‌സഹാനുഭൂതിക്ക്‌ പകരം സ്വയം കരുത്തേകുന്നതാണ്‌ പദ്ധതി. ശാരീരികപ്രയാസങ്ങൾ അനുഭവിക്കുമ്പോഴും സ്വന്തമായി തൊഴിൽ ചെയ്‌ത്‌ വരുമാനം നേടുന്നതിനുള്ള സംരംഭങ്ങളാണ്‌ ഭിന്നശേഷിക്കാർ സർക്കാർ സഹായത്തിൽ തുടങ്ങുന്നത്‌. പെട്ടികടകൾ, ലോട്ടറി കച്ചവടം, ഫാം, പലഹാരം ഉണ്ടാക്കൽ എന്നിങ്ങനെ ഭിന്നശേഷിക്കാർക്ക്‌ അവരവരുടെ സാധ്യതകൾക്കനുസൃതമായി തൊഴിൽ ചെയ്യാം. ജില്ലാ എംപ്ലോയിമെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർ ചെയ്‌ത 21നും 55 നും മധ്യേ പ്രായമുള്ളവർക്കാണ്‌ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്‌. 30ന്‌ തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി  സംസ്ഥാനതലത്തിൽ ഉദ്‌ഘാടനം ചെയ്യും. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top