24 September Friday
- മൂന്നു ദിവസം; 2000ത്തിലേക്ക്‌

കുതിക്കുന്നു, 693‌

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021
 
കൽപ്പറ്റ
 ജില്ലയിൽ തുടർച്ചയായി മൂന്നാം ദിനവും പ്രതിദിന കോവിഡ്‌ നിരക്കിൽ വൻ വർധന. മൂന്നു ദിവസത്തിനുള്ളിൽ മാത്രം  രണ്ടായിരത്തിനടുത്ത്‌  പുതിയ കേസുകളാണ്‌ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്തത്‌. വ്യാഴാഴ്‌ച 693 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച 583  ഉം ബുധനാഴ്‌ച ‌ 685 ഉം ആണ്‌ കോവിഡ്‌ ബാധിതർ.  വ്യാഴാഴ്‌ച 463 പേർ  രോഗമുക്തി നേടി. 
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.11 ആണ്‌. 687 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അഞ്ച്‌  ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76,149 ആയി. 70,269 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ  4858 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. 3617 പേർ വീടുകളിലാണ്‌. 
രോഗം സ്ഥിരീകരിച്ചവർ
തവിഞ്ഞാൽ 72, മേപ്പാടി 64, എടവക 53, അമ്പലവയൽ 45, തിരുനെല്ലി 42, നെന്മേനി 39, വെള്ളമുണ്ട 37, തരിയോട് 33, മുട്ടിൽ  32, പനമരം  29, മീനങ്ങാടി, പൊഴുതന, സുൽത്താൻ ബത്തേരി 26 വീതം, കൽപ്പറ്റ 25, പൂതാടി 21, പടിഞ്ഞാറത്തറ 18, മാനന്തവാടി 17, മുള്ളൻകൊല്ലി 16, തൊണ്ടർനാട് 11, കണിയാമ്പറ്റ, പുൽപ്പള്ളി 10 വീതം, നൂൽപ്പുഴ, വൈത്തിരി 9 വീതം, കോട്ടത്തറ 8, മൂപ്പൈനാട് 5, വെങ്ങപ്പള്ളി 4 പേർക്കുമാണ്  സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനത്തുനിന്ന്‌ വന്ന 3 തമിഴ്‌നാട് സ്വദേശികൾക്കും 2 കർണാടക സ്വദേശികൾക്കും  ഒരു കണ്ണൂർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top