14 August Friday

സമഗ്ര അന്വേഷണം വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
നെന്മേനി
ക്രമക്കേട്‌ സംബന്ധിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്‌ സിപിഐ എം നെന്മേനി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളിയാടി കൃഷിഭവന്‌ മുന്നിൽ ധർണ നടത്തി. കർഷകർക്ക് നൽകേണ്ട ആനുകൂല്യം ബിനാമികളെ ഉപയോഗിച്ച്‌ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്‌ ഗുരുതരമായ ക്രമക്കേടാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു.  പ്രതിഷേധത്തിന്റെ തുടർച്ചയായി കൃഷി അസിസ്റ്റന്റിനെ സസ്‌പെൻഡ്‌ ചെയ്യുകയും ചെയ്‌തു.  ധർണ ലോക്കൽ സെക്രട്ടറി വി പി ബോസ് ഉദ്ഘാടനം ചെയ്തു. ടി പി ഷുക്കൂർ സംസാരിച്ചു. എബി തുരുത്തേൽ സ്വാഗതം പറഞ്ഞു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top