30 May Tuesday

ഉദയ ഗവ. യുപി സുവർണ ജൂബിലി ആഘോഷ സമാപനം

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

 

പുൽപ്പള്ളി

മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല ഉദയ ഗവ. യുപി സ്കൂൾ സുവർണ ജൂബിലി ആഘോഷ സമാപനവും പൂർവവിദ്യാർഥി–-അധ്യാപക സംഗമവും ഏപ്രിൽ ഒന്നിന്‌ നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന്‌ രാവിലെ 9.30ന് പൂർവവിദ്യാർഥി സംഗമം ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട്‌ 4.30ന് സുവർണ ജൂബിലി സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിനുശേഷം ഗാനമേള അരങ്ങേറും. വാർത്താസമ്മേളനത്തിൽ പിടിഎ പ്രസിഡന്റ്‌ കെ വി ജോബി,  പ്രധാനാധ്യാപിക ടി ടി ആശ, കെ എ ജോഷ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top