24 November Tuesday
- ചര്‍മമുഴ രോഗം

പശുക്കള്‍ക്ക് ഇന്നുമുതല്‍ പ്രതിരോധ കുത്തിവയ്‌പ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020

ചെറുകരയിൽ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ കർഷകർക്ക് ബോധവൽക്കരണ ക്ലാസ് നൽകുന്നു

കൽപ്പറ്റ
പശുക്കളെ ബാധിക്കുന്ന സാംക്രമിക ചർമമുഴ രോഗത്തിനെതിരെയുള്ള (ലംപി സ്‌കിൻ ഡിസീസ്) കുത്തിവപ്പ് വ്യാഴാഴ്ച ആരംഭിക്കും. പ്രതിരോധ കുത്തിവപ്പിനുള്ള മൂവായിരം ഡോസ് ഗോട്ട് പോക്സ് വാക്സിൻ ജില്ലയിലെത്തിച്ചു. തമിഴ്നാട്ടിൽനിന്നുമാണ് മൃഗസംരക്ഷ വകുപ്പ് വാക്സിൻ വിലകൊടുത്ത് വാങ്ങിയത്. കുത്തിവെപ്പ്  സൗജന്യമാണ്.
രോഗം റിപ്പോർട്ട് ചെയ്ത വെള്ളമുണ്ട, തവിഞ്ഞാൽ, എടവക, മുട്ടിൽ പഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലുമാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പ് ആരംഭിക്കുക. നഗരസഭയുമായി അതിർത്തി പങ്കിടുന്ന  തിരുനെല്ലി പഞ്ചായത്തിലെ പ്രദേശത്തും കുത്തിവപ്പുണ്ടാകും. നാല് മാസത്തിൽ കുറവ് പ്രായമുള്ള കിടാരികൾക്കും പൂർണഗർഭിണികളായ പശുക്കൾക്കും ഒഴികെയുള്ളവക്ക് കുത്തിവപ്പ് നൽകുമെന്ന് ജില്ലാ എപ്പഡിമോളജിസ് ഡോ. ദിലീപ് ഫൽഗുനൻ അറിയിച്ചു. ഒന്നിന് ഒരുഡോസ് വാക്സിനാണ് നൽകുക. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽനിന്നും ഒരുകിലോമീറ്റർ വിട്ടായിരിക്കും കുത്തിവപ്പ്.
പശുക്കളുടെ പാലുൽപ്പാദനവും പ്രത്യുൽപ്പാദനക്ഷമതയും ഗണ്യമായി കുറയ്ക്കുന്ന ലംപി സ്കിൻ ക്ഷീരമേഖലയ്‌ക്ക്‌ വലിയ വെല്ലുവിളിയാണ്. കന്നുകാലികളുടെ ത്വക്കിന് മുകളിൽ മുഴകൾ പ്രത്യക്ഷപ്പെടുകയും പിന്നീടിത് പൊട്ടി വ്രണങ്ങളായി മാറുകയുമാണ്. ദഹന, ശ്വസനവ്യൂഹങ്ങളെയും വൈറസ് ബാധിക്കും. ഒന്നിന് രോഗം വന്നാൽ വളരെ പെട്ടന്ന് മറ്റുകന്നുകാലികളിലേക്ക് പകരും. പ്രതിരോധ കുത്തിവെപ്പും ആന്റിബയോട്ടിക്കുമാണ് ചികിത്സ. നിലവിൽ രോഗം റിപ്പോർട്ട് ചെയ്ത ചെറുകരയിൽ മൃഗസംരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. സുധീർ കുമാർ, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. ദിലീപ് ഫൽഗുനൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top