06 December Tuesday
ഉടമകൾ കരാർ പാലിക്കുന്നില്ല

പുൽപ്പള്ളിയിൽ സ്വകാര്യ ബസ് തൊഴിലാളികൾ സമരത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
 
പുൽപ്പള്ളി
പുൽപ്പള്ളി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ വെള്ളിയാഴ്‌ച മുതൽ അനിശ്ചിതകാല പണിമുടക്ക്  നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിലറിയിച്ചു. ആഗസ്‌ത്‌ 27ന് ജില്ലാ ലേബർ ഓഫീസർ മുമ്പാകെ ബസ്സുടമ, ട്രേഡ് യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ സമരം.  സെപ്‌തംബർ ഒന്നുമുതൽ ജില്ലയിൽ നടപ്പാക്കിയ സേവന വേതന കരാർ പുൽപ്പള്ളി മേഖലയിൽ നടപ്പാക്കിയിട്ടില്ല. കരാർപ്രകാരം അടിസ്ഥാന ശമ്പളത്തിൽ 40 രൂപയും കലക്‌ഷൻ ബത്തയിൽ ഒരുരൂപയും ഉത്സവകാല ബോണസിൽ 500 രൂപയുടെയും വർധന നടപ്പാക്കണം. എന്നാൽ പുൽപ്പള്ളി മേഖലയിലെ ഉടമകൾ മുമ്പുണ്ടായിരുന്ന ആനുകൂല്യങ്ങൾപോലും നിഷേധിക്കുകയാണെന്ന്‌ യൂണിയൻ ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ എം ജെ സജി, എസ്‌ കെ സതീഷ് കുമാർ, പി ആർ മഹേഷ്, എൻ ഡി സന്തോഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top