22 October Thursday
43 പേർക്ക് സമ്പർക്കത്തിലൂടെ

44 രോഗം, 63 മുക്തി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020
കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  44 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  63 പേർ രോഗമുക്തരായി.  43 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആരോഗ്യ പ്രവർത്തകയും ഒരാൾ വനിതാ പൊലീസ്‌ ഉദ്യോഗസ്ഥയുമാണ്‌.
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3259 ആയി. 2543 പേർ  രോഗമുക്തരായി.  698 പേർ ചികിത്സയിലുണ്ട്‌. 
രോഗബാധിതരായവർ -
ഒമ്പത്‌ പൊഴുതന സ്വദേശികൾ, ഏഴ്‌ മാനന്തവാടി സ്വദേശികൾ, ബത്തേരി, എടവക സ്വദേശികളായ നാല് പേർ വീതം, അമ്പലവയൽ, തരിയോട്, തിരുനെല്ലി സ്വദേശികളായ മൂന്ന് പേർ വീതം, കണിയാമ്പറ്റ, പുൽപ്പള്ളി, പനമരം സ്വദേശികളായ രണ്ട് പേർ വീതം, മേപ്പാടി, മുട്ടിൽ, തവിഞ്ഞാൽ, മീനങ്ങാടി സ്വദേശികളായ ഓരോരുത്തർക്കും  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. കർണാടകയിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തർ -
പത്ത്‌ മേപ്പാടി സ്വദേശികൾ, ആറ്‌ പൊഴുതന സ്വദേശികൾ, പനമരം, മാനന്തവാടി സ്വദേശികളായ അഞ്ച് പേർ വീതം, നാല്‌ നെന്മേനി സ്വദേശികൾ, നൂൽപ്പുഴ, അമ്പലവയൽ, മുട്ടിൽ, തവിഞ്ഞാൽ, തൊണ്ടർനാട് സ്വദേശികളായ മൂന്ന് പേർ വീതം, വൈത്തിരി, മീനങ്ങാടി, ബത്തേരി സ്വദേശികളായ രണ്ടുപേർ വീതം, കൽപ്പറ്റ, എടവക, വെള്ളമുണ്ട സ്വദേശികളായ ഓരോരുത്തരും കോഴിക്കോട് സ്വദേശികളായ ഒമ്പത് പേരും രോഗം ഭേദമായി ആശുപത്രി വിട്ടു. 
216 പേർ പുതുതായി 
നിരീക്ഷണത്തിൽ -
കോവിഡ്‌ പ്രതിരോധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച  216 പേർ പുതുതായി നിരീക്ഷണത്തിലായി. 164 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി. 3799 പേരാണ്‌ ആകെ നിരീക്ഷണത്തിലുള്ളത്‌. തിങ്കളാഴ്‌ച  343 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക്‌ അയച്ചത്. ഇതുവരെ അയച്ച 86498 സാമ്പിളുകളിൽ 82497  ഫലം ലഭിച്ചു.  79238 നെഗറ്റീവും 3259 പോസിറ്റീവുമാണ്.
പുൽപ്പള്ളി വീണ്ടും ജാഗ്രതയിൽ
പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ താഴെയങ്ങാടിയിലുള്ള ആന്റിജൻ ടെസ്റ്റിൽ മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലെ ഏഴുപേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ പുൽപ്പള്ളി മേഖല വീണ്ടും അതീവജാഗ്രതയിൽ. ജനങ്ങൾ പരമാവധി സാമൂഹിക അകലം പാലിക്കണമെന്നും അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ വീടുകളിൽനിന്ന് പുറത്തു പോകാൻ പാടുള്ളൂ എന്നും പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും നിർദ്ദേശം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top