14 August Friday

ഓൺലൈൻ പാഠശാലയിലേക്ക്‌ എസ്എഫ്ഐയുടെ 20 ടിവികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020
കൽപ്പറ്റ
ഓൺലൈൻ പഠനത്തിനായുള്ള സി കെ ശശീന്ദ്രൻ എംഎൽഎയുടെ ഇ -പാഠശാല പദ്ധതിയിലേക്കും ഒ ആർ കേളു എംഎൽഎയുടെ ‘ഹലോ സ്കൂൾ’ പദ്ധതിയിലേക്കും എസ്എഫ്ഐ ജില്ലാ കമ്മറ്റി 20 ടിവികൾ കൈമാറി.  സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിന് ശേഷം  ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി  136 ടിവികൾ എസ്‌എഫ്‌ഐ നേരത്തെ നൽകിയിരുന്നു.  പിന്നോക്കമേഖലകളിൽ സമൂഹ്യപഠന കേന്ദ്രങ്ങളൊരുക്കി ആയിരത്തിലധികം വിദ്യാർഥികൾക്കാണ്  എസ്എഫ്ഐ ആശ്രയമായത്. എസ്എഫ്ഐ സ്കൂൾ, കോളേജ്, പ്രാദേശിക കമ്മറ്റികളിലെ പ്രവർത്തകരിൽനിന്നും പൂർവകാല എസ്എഫ്ഐ പ്രവർത്തകരിൽനിന്നും പണം സമാഹരിച്ചും പൊതു സമൂഹത്തിൽനിന്നും ടെലിവിഷനുകൾ കണ്ടെത്തിയുമാണ് എസ്എഫ്ഐ ക്യാമ്പയിൻ ഏറ്റെടുത്തത്. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top