03 August Monday

പച്ചക്കറിക്കൊപ്പം കഞ്ചാവ്: വീട്ടുടമ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

അലവിക്കുട്ടിയുടെ വീട്ടിൽ വളർത്തിയ കഞ്ചാവ്‌ ചെടികൾ

മേപ്പാടി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയാൾ അറ്‌സ്‌റ്റിൽ.  മേപ്പാടി താഴെ അരപ്പറ്റ മുട്ടിയൻ അലവിക്കുട്ടി (62) ആണ് അറസ്റ്റിലായത്. വീടിന്റെ പരിസരത്ത് പച്ചക്കറി നട്ടതിനൊപ്പമാണ് ഇയാൾ കഞ്ചാവും നട്ടത്‌. നാല്‌ മാസത്തോളം പ്രായം കണക്കാക്കുന്ന ഏഴ്‌ ചെടികളാണ്‌ പിടികൂടിയത്‌. സ്‌പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മേപ്പാടി എസ്‌ഐ സജീവനും സംഘവുമാണ്‌  കഞ്ചാവ്‌ ചെടി കണ്ടെത്തി പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top