30 May Saturday

ആരോഗ്യവകുപ്പിന്‌ കൊടുക്കാം ബിഗ്‌ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

ആരോഗ്യപ്രവർത്തകർ മുത്തങ്ങയിൽ പരിശോധനയിൽ

കൽപ്പറ്റ
കോവിഡ്‌ –-19 മഹാമാരിയെ പ്രതിരോധിക്കാൻ അക്ഷീണ പ്രയ്‌തനവുമായി ആരോഗ്യപ്രവർത്തർ. മൂന്നാഴ്‌ചക്കാലമായി രാവുപകലാക്കിയാണ്‌ ജില്ലയിലെ മുക്കിലും  മൂലയിലും ഇവരുടെ സേവനം എത്തുന്നത്‌. ഡോക്ടർമാർ, നേഴ്‌സുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ആരോഗ്യവകുപ്പ്‌ ജീവനക്കാർ, ആശാവർക്കർമാർ എന്നിവരെല്ലാം ഒരേകണ്ണിയായി ചേർന്നുനിന്നാണ്‌ കോവിഡ്‌ മഹമാരിയെ തുരത്താൻ പേരാടുന്നത്‌. 
ഫീൽഡിലായലും വീട്ടിലായാലുമെല്ലാം ഇവർ ഡ്യൂട്ടിയിലാണ്‌. ഉറക്കം പോലും കുറവാണ്‌ ഭൂരിഭാഗം പേർക്കും.   രോഗലക്ഷണമുള്ളവരെയും നിരീക്ഷണത്തിലുള്ളവരെയുമെല്ലാം ആത്മസമർപ്പണത്തോടെ പരിചരിക്കുന്നതിനൊപ്പം രോഗം പിടിപെടാനുള്ള സാധ്യത ഇല്ലാതാക്കാനും ഇവർ തീവ്ര പ്രയത്‌നം നടത്തുന്നുണ്ട്‌. ജില്ലയിൽ കോവിഡ്‌ രോഗികളുടെ എണ്ണം കുറയുന്നതിൽ ഇവരുടെ പ്രവർത്തനം വലിയൊരളവോളം വിജയിച്ചു. 
   ജില്ലയിൽ മെഡിക്കൽ ആൻഡ്‌ പാരാമെഡിക്കൽ വിഭാഗത്തിൽ 1241പേരാണ്‌ ജോലി ചെയ്യുന്നത്‌. ഇവരെ കൂടാതെ നാഷണൽ ഹെൽത്ത്‌ മിഷനിൽ നിന്നും 208 പേരും കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ സജ്ജമാണ്‌. 194 ഡോക്ടർമാർ, 218 സ്റ്റാഫ്‌ നഴ്‌സുമാർ, 121 ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, 30 ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ, ക്ലറിക്കൽ ജീവനക്കാർ, താൽക്കാലിക ജീവനക്കാർ എന്നിവരെല്ലാം കോവിഡ്‌ പ്രവർത്തനങ്ങളിൽ സജീവമാണ്‌. ഇവർക്ക്‌ പുറമെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ആശാവർക്കർമാരും  കോവിഡ്‌ പ്രതിരോധത്തിൽ മുൻപന്തിയിലുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അതിർത്തികളിലെ ചെക്‌പോസ്‌റ്റുകളിലെല്ലാം ഡോക്ടർമാരടക്കമുള്ള ആരോഗ്യസംഘം രാപാകൽ വ്യത്യസമില്ലാതെ പരിശോധനയിലുണ്ടായിരുന്നു.
ഒരു കൂട്ടർ വീടും വീടാന്തം കയറി ഇറങ്ങി ബോധവൽക്കരണവും നിരീക്ഷണങ്ങളിൽ കഴിയുന്നവർക്ക്‌ ഉപദേശ നിർദ്ദേശങ്ങളും നൽകും. കോളനികൾ കയറി ആദിവാസി വിഭാഗത്തിൽ കോവിഡ്‌ രോഗത്തിനെതിരെയുള്ള  തയ്യാറെടുപ്പുകളും ഇവർ നടത്തുന്നുണ്ട്‌. സ്വന്തം സുരക്ഷപോലും അവഗണിച്ചാണ്‌ ഭൂരിഭാഗം സമയവും ഇവർ കോവിഡ്‌ പ്രവർത്തനത്തിനായി നീക്കിവെക്കുന്നത്‌. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top