മാനന്തവാടി
ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാര നിറവിൽ ബാലകൃഷ്ണന്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച സംരക്ഷക കർഷകനുള്ള (സസ്യജാലം) പുരസ്‌കാരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് എടവക കമ്മന അമ്പിളി നിലയത്തില്‍ എ ബാലകൃഷ്ണന്‍. പരിസ്ഥിതി, ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവർക്കുള്ള പുരസ്‌കാരമാണ് കുരുമുളക് കൃഷിയിൽ ശ്രദ്ധേയനായ ബാലകൃഷ്‌ണന് ലഭിച്ചത്. ഫെബ്രുവരി 19, 20 തീയതികളില്‍ കേഴിക്കോട് ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. 50000 രൂപയാണ് അവാർഡ് തുക.
ബാലകൃഷ്ണന്‍ വികസിപ്പിച്ചെടുത്ത അശ്വതി, സുവര്‍ണ കുരുമുളക് വള്ളികള്‍ ജനകീയമാണ്. പുതുതായി വികസിപ്പിച്ച ‘പ്രീതി’ ഇനത്തിന് പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 127 തരം ഔഷധസസ്യങ്ങൾ ഈ കർഷകൻ സംരക്ഷിക്കുന്നുണ്ട്. 2008ല്‍ കര്‍ഷക ശാസ്ത്രജ്ഞ അവാര്‍ഡും 2009ല്‍ ദേശീയ കര്‍ഷക അവാര്‍ഡും ലഭിച്ചു. വിളവ് കൂടുതലായി ലഭിക്കുന്ന 916 മഞ്ഞൾ കൃഷിയും ഗന്ധകശാല പൂമ്പൊടി ചേര്‍ത്ത ‘സോണ’ നെല്‍കൃഷിയും നൂതന പരീക്ഷണങ്ങളില്‍ സജീവമായ ഈ കര്‍ഷകനുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..