ബത്തേരി
കെഎസ്ആർടിസി ഡിപ്പോയിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ച സംഭവത്തിൽ ഐടി വിഭാഗം പരിശോധന നടത്തി. വ്യാഴം രാവിലെയാണ് ഡിപ്പോയിലെ ജീവനക്കാരുടെ വിശ്രമ മുറിയിൽ ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചത്. പുലർച്ചെ മൂന്നിന് ബത്തേരിക്കുള്ള ട്രിപ്പ് കഴിഞ്ഞ് വിശ്രമത്തിലായിരുന്ന തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമാണ് പൊട്ടിത്തെറിയിൽ പരിക്കേറ്റത്. കണ്ടക്ടർ കിടന്നതിന് സമീപംവച്ച മെഷീനാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് കത്തിയത്. തീകെടുത്താനുള്ള ശ്രമത്തിലാണ് ഇരുവരുടെയും കൈകൾക്ക് പൊള്ളലേറ്റത്. തിരുവനന്തപുരത്തുനിന്നുള്ള രണ്ടംഗ ഐടി സംഘമാണ് ഡിപ്പോയിൽ പരിശോധനക്കെത്തിയത്. പരിശോധനയുടെ റിപ്പോർട്ട് അടുത്ത ദിവസം ചീഫ് ഓഫീസിന് കൈമാറും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..