വെള്ളമുണ്ട
വെള്ളമുണ്ട പബ്ലിക് ലൈബ്രറി "പുസ്തക ചലഞ്ച്’ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനംചെയ്തു. ജില്ലയിൽ എല്ലായിടത്തും ഗ്രന്ഥശാലാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം പുതിയ 100 ഗ്രന്ഥശാലകൾകൂടി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പുസ്തക ചലഞ്ച് സംഘടിപ്പിക്കുന്നത്. വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി നേതൃസമിതി പ്രസിഡന്റ് പി ടി സുഭാഷ് ഏറ്റുവാങ്ങി. എം സുധാകരൻ, എം നാരായണൻ,വി കെ ശ്രീധരൻ, ടി എം കമർ ലൈല, എം മോഹനകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..