31 January Tuesday

വൈത്തിരി ഉപജില്ലാ 
സ്കൂൾ കലോത്സവം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കൽപ്പറ്റ 
എസ്‌ കെഎംജെ ഹയർ സെക്കൻഡറി സ്കൂളിലും എസ്ഡിഎം എൽപി സ്കൂളിലുമായി നടന്ന വൈത്തിരി ഉപജില്ലാ കലോത്സവം സമാപിച്ചു.  ഹൈസ്കൂൾ വിഭാഗത്തിൽ 176 പോയിന്റുമായി   പിണങ്ങോട്‌ ഡബ്ല്യുഒഎച്ച്എസ്  ഓവറോൾ ചാമ്പ്യൻമാരായി. 154 പോയിന്റ്‌ നേടിയ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 180 പോയിന്റ്‌ വീതം നേടി എസ്‌ കെഎംജെ ഹയർ സെക്കൻഡറി സ്കൂളും പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസും ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് പങ്കിട്ടു. എസ്‌കെഎംജെ ഹയർ സെക്കൻഡറിക്കാണ്‌ യുപി വിഭാഗത്തിൽ  ഓവറോൾ കിരീടം. സെന്റ് തോമസ് എച്ച്എസ് നടവയലാണ് രണ്ടാം സ്ഥാനത്ത്. എൽപി വിഭാഗത്തിൽ സെന്റ്‌ തോമസ് എൽപിഎസ് നടവയൽ ഒന്നാം സ്ഥാനവും ആർസി എൽപി സ്കൂൾ ചുണ്ടേൽ രണ്ടാം സ്ഥാനവും നേടി. 
സംസ്കൃതം കലോത്സവത്തിൽ യുപി വിഭാഗത്തിൽ നടവയൽ സെന്റ്‌ ജോസഫും ഹൈസ്കൂൾ വിഭാഗത്തിൽ പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യൻമാരായി. അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഡബ്ല്യുഒഎച്ച്എസ് പിണങ്ങോടും യുപി വിഭാഗത്തിൽ ജിയുപിഎസ് പിണങ്ങോടും എൽപി വിഭാഗത്തിൽ മേപ്പാടി  സെന്റ്‌ ജോസഫ് യുപി സ്കൂളും ജേതാക്കളായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top