09 December Friday

ആവേശത്തുഴയെറിഞ്ഞ്‌ കർലാട് തടാകം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022

കർലാട്‌ തടാകത്തിൽ സംഘടിപ്പിച്ച കയാക്കിങ്‌ മത്സരത്തിൽനിന്ന്‌

 കൽപ്പറ്റ 

വിനോദ സഞ്ചാരദിനത്തിൽ കർലാട്‌ തടാകത്തിൽ ആവേശമായി കയാക്കിങ്‌. 
ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ്‌ കയാക്കിങ് ചലഞ്ച് സംഘടിപ്പിച്ചത്‌.    ജില്ലയിലെ വിവിധയിടങ്ങളിൽനിന്നായി പന്ത്രണ്ട് ടീം മത്സരത്തിൽ പങ്കെടുത്തു. മാനന്തവാടിയിൽനിന്നുള്ള ദിലീപ്–- കുഞ്ഞിരാമൻ സഖ്യം ഒന്നാമതെത്തി. കാവുമന്ദത്തുനിന്നുള്ള സജി–- സിബി സഖ്യം രണ്ടാമതും മഞ്ഞൂറയിൽനിന്നുള്ള വിഷ്ണു, മിഥുൻ ലാൽ സഖ്യം മൂന്നാം സ്ഥാനവും നേടി. അഭിലാഷ്–- പ്രദീപ് സഖ്യം നാലും ജിസ്മോൻ ജോസഫ്–- മനു സഖ്യം അഞ്ചാമതായും ഫിനിഷ് ചെയ്തു. മത്സരം കാണാൻ നിരവധിപേർ കർളാടിലെത്തി. 
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം  മധു മത്സരം ഉദ്ഘാടനംചെയ്തു. ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ മുഹമ്മദ് സലിം അധ്യക്ഷനായി. കേരള സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ  റഫീഖ് മുഖ്യാതിഥിയായി. കർളാട് തടാകം മാനേജർ കെ എൻ സുമാദേവി, ഡിടിപിസി മാനേജർ രതീഷ് ബാബു, ലൂക്ക ഫ്രാൻസിസ്, ടി ജെ  മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top