03 July Sunday

കേന്ദ്രനയങ്ങൾക്കെതിരെ ധർണ

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
ഗൂഡല്ലൂർ
ഇന്ധന, പാചകവാതക വിലവർധനയ്‌ക്കും വർഗീയതക്കുമെതിരെ നീലഗിരി ജില്ലയിൽ സിപിഐ എം, സിപിഐ, വിടുതല കക്ഷി പാർടികൾ സംയുക്ത ധർണ നടത്തി. ഊട്ടി എടിസിയിൽ നടന്ന ധർണയ്ക്ക് നവീൻ ചന്ദ്രൻ. ഭോജൻ. തുടങ്ങിയവർ നേതൃത്വംനൽകി. ഗൂഡല്ലൂർ പുതിയ ബസ് സ്റ്റാൻഡിൽ ഗുണശേഖരൻ ഉദ്ഘാടനംചെയ്തു. കെ സഹദേവൻ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി സി കെ മണി, കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ എൻ വാസു,  മുഹമ്മദ് ഗനി തുടങ്ങിയവർ സംസാരിച്ചു പന്തല്ലൂർ ടൗണിൽ ജി വർഗീസ് ഉദ്ഘാടനംചെയ്തു. പി രമേശ് അധ്യക്ഷനായി. ഷംസുദ്ദീൻ അസൈൻ, മാരൻ, രാജശേഖർ തുടങ്ങിയവർ സംസാരിച്ചു കൊളപ്പപള്ളിയിൽ കർഷകസംഘം ജില്ലാ സെക്രട്ടറി എ യോഹന്നാൻ ഉദ്ഘാടനംചെയ്തു. സിപിഐ എം എരുമാട് ഏരിയാ സെക്രട്ടറി കെ രാജൻ അധ്യക്ഷനായി. മഹേഷ്, രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top