ഗൂഡല്ലൂർ
കട തുറക്കാൻവന്ന യുവാവിനെ കൊന്ന കാട്ടാനയെ കുങ്കി ആനകളെ ഉപയോഗിച്ച് ഉടനെ പിടികൂടണമെന്നാവശ്യപ്പെട്ട് ഓവേലി പഞ്ചായത്തിലെ നാട്ടുകാർ ഗൂഡല്ലൂർ–-എല്ലമല റോഡിലെ ക്ലെമെൻസ് പ്രദേശം ഉപരോധിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പും ഗൂഡല്ലൂർ ആർഡിഒയും കാട്ടാനയെ പിടിക്കുമെന്ന് അറിയിച്ചു. ഉച്ചക്ക് തുടങ്ങിയ റോഡ് ഉപരോധം വൈകിട്ട് അഞ്ചരയോടെ അവസാനിച്ചു.
വെള്ളിയാഴ്ചയാണ് പുലർച്ചെ കടതുറക്കാനെത്തിയ ആളെ കാട്ടാന ആക്രമിച്ചുകൊന്നത്. കുങ്കിയാനകളെ ഉപയോഗിച്ചാണ് കാട്ടാനകളെ കാട്ടിലേക്ക് ഓടിക്കുന്നത്. ഇവ വീണ്ടും നാട്ടിലിറങ്ങി അക്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അക്രമകാരിയായ കാട്ടാനയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..