11 August Thursday

സിപിഐ എം ബത്തേരി 
ഏരിയാ സമ്മേളനം ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
മീനങ്ങാടി
 രണ്ട്‌ നാളത്തെ സിപിഐ എം ബത്തേരി ഏരിയാ സമ്മേളനത്തിന്‌ ശനിയാഴ്ച മീനങ്ങാടിയിൽ തുടക്കം. പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിലെ സ. എൻ വാസുദേവൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി രാവിലെ 10ന്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും.  168 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുക്കും. പ്രതിനിധികളുടെ രജിസ്‌ട്രേഷൻ രാവിലെ 8.45ന്‌ ആരംഭിക്കും. ഞായർ വൈകിട്ട്‌ സമ്മേളനം സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top