03 December Friday
- ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 12.78

കോവിഡ്‌ @ 333

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
 
കൽപ്പറ്റ
 ജില്ലയിൽ  333 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 210 പേർക്ക്‌ രോഗമുക്തി.  9 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്  12.78. 
ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,601 ആയി. 1,21,230  പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2504 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2349 പേർ വീടുകളിലാണ് കഴിയുന്നത്.
 
രോഗം സ്ഥിരീകരിച്ചവർ
  കോട്ടത്തറ 40, പുൽപ്പള്ളി 28, കൽപ്പറ്റ 27, മുട്ടിൽ 21,  മാനന്തവാടി, നെന്മേനി 20 വീതം, പനമരം 17, ബത്തേരി, തിരുനെല്ലി 16 വീതം, കണിയാമ്പറ്റ, തവിഞ്ഞാൽ 14  വീതം, വെള്ളമുണ്ട 13, അമ്പലവയൽ, എടവക , പടിഞ്ഞാറത്തറ 11 വീതം, മുള്ളൻകൊല്ലി 10 , പൂതാടി 9, മീനങ്ങാടി , വൈത്തിരി 7 വീതം , മേപ്പാടി 6, തൊണ്ടർനാട് 4, പൊഴുതന 3, മൂപ്പൈനാട്, നൂൽപ്പുഴ, വെങ്ങപ്പള്ളി  2 വീതം, തരിയോട് ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിനുപുറമെ  മുംബൈയിൽനിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
210 പേർക്ക് രോഗമുക്തി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 195  പേരുമാണ് രോഗമുക്തരായത്.
554  പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ബുധനാഴ്ച പുതുതായി നിരീക്ഷണത്തിലായത് 554 പേരാണ്. 533  പേർ നിരീക്ഷണകാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 7604  പേർ.  പുതുതായി 19 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലായി. ജില്ലയിൽ നിന്ന് 1343  സാമ്പിളുകളാണ് ബുധനാഴ്ച പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 8,27,652  സാമ്പിളുകളാണ് പരിശോധനയ്ക്ക്  അയച്ചത്. ഇതിൽ 8,26,835 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7,02,234 പേർ നെഗറ്റീവും 1,24,601 പേർ പോസിറ്റീവുമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top