08 December Wednesday

മൂലങ്കാവ്‌ സ്‌കൂളിൽ 
‘പുത്തനുടുപ്പിന്‌' തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

മൂലങ്കാവ്‌ ഗവ. ഹയർ സക്കൻഡറി സ്‌കൂൾ എസ്‌പിസിയുടെ ‘പുത്തനുടുപ്പ്‌ ’പദ്ധതി നർക്കോട്ടിക്‌ സെൽ ഡിവൈഎസ്‌പി ആർ രജികുമാർ ഉദ്‌ഘാടനംചെയ്യുന്നു

ബത്തേരി
 കൊറോണ കാലത്തും കരുതലിന്റെ കരസ്‌പർശവുമായി മൂലങ്കാവ്‌ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ്‌ നേതൃത്വത്തിൽ "പുത്തനുടുപ്പ്‌'  പദ്ധതിക്ക്‌ തുടക്കം. വിദ്യാലയം വീണ്ടും തുറക്കുമ്പോൾ അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക്‌ പുതുവസ്‌ത്രങ്ങൾ നൽകുകയെന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം. 
  പ്രമുഖ വസ്‌ത്രാലയങ്ങൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ,  സന്നദ്ധ സംഘടനകൾ തുടങ്ങിയവർ പദ്ധതിയുമായി സഹകരിക്കുന്നു. ഇതുവരെ 200ൽപരം ജോഡി വസ്‌ത്രങ്ങൾ സമാഹരിച്ചു. അധ്യാപകരായ വി സുഭാഷും കെ എസ്‌ ജയന്തിയുമാണ്‌ എസ്‌പിസിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത്‌. നർകോട്ടിക്‌ സെൽ ഡിവൈഎസ്‌പിയും എസ്‌പിസി നോഡൽ ഓഫീസറുമായ ആർ രജികുമാർ പദ്ധതി ഉദ്‌ഘാടനംചെയ്‌തു. ഷീജ സതീഷ്‌ അധ്യക്ഷയായി. അമൽ ജോയി, മിനി സി ഇയ്യാക്കു, കെ പി ബെന്നി, മേജോ ചാക്കോ, സണ്ണി തയ്യിൽ, കെ പി സഫിയ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top