23 November Monday

107 പേര്‍ക്ക് രോഗമുക്തി; 28 കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

 

കൽപ്പറ്റ
ജില്ലയിൽ തിങ്കളാഴ്‌ച  28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ആറു പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.  107 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ  എണ്ണം 6456 ആയി. 5571 പേർ ഇതുവരെ രോഗമുക്തരായി. 843 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 361 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവർ 
 വെള്ളമുണ്ട സ്വദേശികളായ അഞ്ചു പേർ,  പനമരം, കൽപ്പറ്റ, പൊഴുതന, അമ്പലവയൽ, വൈത്തിരി രണ്ടു പേർ വീതം, മേപ്പാടി, മൂപ്പൈനാട്,  മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുൽപ്പള്ളി,  നൂൽപ്പുഴ  സ്വദേശികളായ  ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.  ബംഗാളിൽ നിന്ന് വന്ന അഞ്ച്‌ വെങ്ങപ്പള്ളി സ്വദേശികളും  കർണാടകയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായത്. 
107 പേർക്ക് 
രോഗമുക്തി
കണിയാമ്പറ്റ സ്വദേശികളായ 10 , മുട്ടിൽ 9 , എടവക,  തിരുനെല്ലി 6 പേർ വീതം, തവിഞ്ഞാൽ 5  , മാനന്തവാടി 4 ,  മേപ്പാടി,  പടിഞ്ഞാറത്തറ,  തൊണ്ടർനാട് 3  വീതം,  പൊഴുതന, പനമരം,  മീനങ്ങാടി,  പിണങ്ങോട് 2 പേർ വീതം, നെന്മേനി,  ബത്തേരി,  നൂൽപ്പുഴ,  വെങ്ങപ്പള്ളി,  കൽപ്പറ്റ,  പുൽപ്പള്ളി, അമ്പലവയൽ  സ്വദേശികളായ ഓരോരുത്തർ, ഓറിയൻറൽ സിഎഫ്എൽടിസി യിൽ ചികിത്സയിലായിരുന്ന 15 പേർ, കാട്ടിക്കുളം സിഎഫ്എൽടിസി  യിൽ ചികിത്സയിലായിരുന്ന നാല്‌ പേർ,  കൊല്ലം,  തിരുവനന്തപുരം,  പാലക്കാട്,  കണ്ണൂർ സ്വദേശികളായ ഓരോരുത്തർ, വീടുകളിൽ ചികിത്സയിലായിരുന്ന 20  പേർ എന്നിവരാണ്‌  രോഗമുക്തരായത്‌. 
527 പേർ പുതുതായി നിരീക്ഷണത്തിൽ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ തിങ്കളാഴ്‌ച  പുതുതായി നിരീക്ഷണത്തിലായത് 527 പേർ. 153 പേർ നിരീക്ഷണക്കാലം പൂർത്തിയാക്കി. നിലവിൽ നിരീക്ഷണത്തിലുള്ളത് 6367  പേർ.  593 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.  241 പേരുടെ സാമ്പിളുകളാണ് തിങ്കളാഴ്‌ച പരിശോധനക്കയച്ചത്‌. ഇതുവരെ പരിശോധനയ്ക്ക് അയച്ച 128027 സാമ്പിളുകളിൽ 125180 പേരുടെ ഫലം ലഭിച്ചു.
 ഇതിൽ 118724 നെഗറ്റീവും 6456 പോസിറ്റീവുമാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top