27 October Wednesday

വയനാട് രണഭേരിയുടെ ഏകപാത്ര നാടകം അരങ്ങിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
ബത്തേരി
വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കലാ- സാംസ്കാരിക കൂട്ടായ്മയായ രണഭേരി "ചുവന്ന പൂക്കൾ’ എന്ന പേരിൽ ഏകപാത്ര നാടകം അരങ്ങിലെത്തിക്കുന്നു. ജാതി മത വർഗീയ ശക്തികൾ സമകാലീന സാമൂഹ്യ ജീവിതത്തിൽ ഒളിഞ്ഞും തെളിഞ്ഞും  കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം കലുഷിതമാക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ  സാമൂഹ്യ തിന്മകൾക്കെതിരെ പുതുതലമുറയെ സമരസജ്ജരാക്കുകയാണ്‌ നാടകം ലക്ഷ്യമിടുന്നതെന്ന്‌ അണിയറ പ്രവത്തകർ പറഞ്ഞു.     
   പുരോഗമന സാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌‌ മുസ്തഫ ദ്വാരകയാണ്‌  രചന. ഗിരീഷ് കാരാടിയുടെ സംവിധാനത്തിൽ അഭിനയിക്കുന്നത്‌ പ്രൊഫഷണൽ നാടക നടൻ ആണ്ടൂർ ബാലകൃഷ്ണനാണ്‌. അജികുമാർ പനമരമാണ് ഗാനരചനയും സംഗീതവും‌. അരമണിക്കൂർ ദൈർഘ്യമുള്ള നാടകം ഒക്ടോബർ ആദ്യവാരം മുതൽ അരങ്ങിലെത്തും. ഫോൺ: 9497307967.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top