05 August Wednesday

സുഭിക്ഷ കേരളം 14.32 കോടി രൂപയുടെ പദ്ധതികൾക്ക്‌ അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കൽപ്പറ്റ
ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച   സുഭിക്ഷ കേരളം പദ്ധതിയിൽ   ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയ   14.32 കോടി രൂപയുടെ പദ്ധതികൾക്ക്‌  അംഗീകാരം.   166 പുതിയ പദ്ധതികളാണ്‌‌  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്.    കൃഷി പ്രോത്സാഹനം 3.63 കോടി ,മത്സ്യ കൃഷി  വ്യാപനം‌  7.81 കോടി , മൃഗസംരക്ഷണം‌ 2.02 കോടി ,  ക്ഷീര വികസനം  86 ലക്ഷം എന്നിങ്ങനെയാണ്‌ തുക  വകയിരുത്തിയത്. ജില്ലയിൽ ഏറ്റവും കൂടുതൽ തുക വകയിരുത്തിയത് മത്സ്യ മേഖലയിലാണ്. തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുത്ത  പദ്ധതികളുടെ എണ്ണം, തുക (ബ്രാക്കറ്റിൽ ) യഥാക്രമം,
 ബത്തേരി നഗരസഭ - 15 പ്രോജക്ട് (1.26 കോടി) പുൽപ്പള്ളി - 6 (1.20 കോടി ), പൂതാടി - 7 (1.03 കോടി)   ബത്തേരി ബ്ലോക്ക് - 5 (97 ലക്ഷം) മാനന്തവാടി നഗരസഭ - 9 (90 ലക്ഷം) മുള്ളൻകൊല്ലി- 8 (62 ലക്ഷം), മേപ്പാടി - 4 (61 ലക്ഷം), നെന്മേനി- 5 (60 ലക്ഷം), പൊഴുതന- 11  (52 ലക്ഷം), പനമരം-5 (48 ലക്ഷം), അമ്പലവയൽ- 8 (46 ലക്ഷം), വയനാട് ജില്ലാ പഞ്ചായത്ത്-1 (46 ലക്ഷം), പടിഞ്ഞാറത്തറ- 9 (45 ലക്ഷം), വൈത്തിരി -5 (48 ലക്ഷം) , എടവക - 3 (39 ലക്ഷം), തരിയോട് - 8 (38 ലക്ഷം), തിരുനെല്ലി -12 (37 ലക്ഷം), തൊണ്ടർനാട് -7  (34 ലക്ഷം), തവിഞ്ഞാൽ- 4 (31 ലക്ഷം), മീനങ്ങാടി - 5 (29 ലക്ഷം ), നൂൽപ്പുഴ - 4 (28 ലക്ഷം), കോട്ടത്തറ -3 (27 ലക്ഷം), മൂപ്പൈനാട് -4 (24 ലക്ഷം), കൽപ്പറ്റ നഗരസഭ -9  (23 ലക്ഷം), മാനന്തവാടി ബ്ലോക്ക് -1  (21 ലക്ഷം), കണിയാമ്പറ്റ- 3 (19 ലക്ഷം), വെള്ളമുണ്ട - 3 (19 ലക്ഷം), വെങ്ങപ്പള്ളി-4 (19 ലക്ഷം), മുട്ടിൽ -4  (17 ലക്ഷം), പനമരം ബ്ലോക്ക്-1 (10 ലക്ഷം).
        ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ എഡിഎം ഇൻ ചാർജ് ഇ  മുഹമ്മദ് യൂസഫ്, ജില്ലാ ആസൂത്രണ സമിതി സർക്കാർ നോമിനി സി കെ ശിവരാമൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് സുഭദ്രാ നായർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികൾക്കും അംഗീകാരം നൽകി.
മണൽവയലിൽ നെൽകൃഷി തുടങ്ങി
പുൽപ്പള്ളി
 സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐഎം  നേതൃത്വത്തിൽ മണൽവയലിൽ ആരംഭിച്ച നെൽകൃഷി    ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.  ടി ബി സുരേഷ്, എം എസ് സുരേഷ് ബാബു, രുഗ്മിണി സുബ്രമണ്യൻ, കെ എസ് ഷിനു, എ വി ജയൻ, ഇന്ദിര സുകുമാരൻ, ടി ആർ രവി തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top