24 August Saturday

മാണ്ടാട‌് ഉപതെരഞ്ഞെടുപ്പ‌് വിജയം ഉറപ്പിച്ച‌് എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019

 

മുട്ടിൽ
പഞ്ചായത്ത‌ിലെ മാണ്ടാട‌് വാർഡ‌് ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച‌് എൽഡിഎഫ‌്. വ്യാഴാഴ‌്ച്ചയാണ‌് വോട്ടെടുപ്പ‌്.  രാവിലെ എഴു മുതൽ വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. പൊതുപ്രവർത്തനരംഗത്ത‌് സജീവസാന്നിധ്യമായ സിപിഐ എം കുട്ടമംഗലം ബ്രാഞ്ച‌് സെക്രട്ടറി അബ്ദുള്ള പുൽപ്പാടിയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി.  ചിട്ടയായ പ്രചാരണമാണ‌് എൽഡിഎഫ‌് നടത്തിയത‌്. വോട്ടുകൾ ഉറപ്പിച്ചായിരുന്നു  നിശബ്ദപ്രചാരണം. പരസ്യ പ്രചരാണം ചൊവ്വാഴ‌്ച അവസാനിച്ചിരുന്നു.  1556 വോട്ടർമാരാണ‌് വാർഡിലുള്ളത‌്. മാണ്ടാട‌് ഗവ. എൽപി സ‌്കൂളിലും ഡബ്ല്യുഎംഒ ഹയർസെക്കൻഡറി സ‌്കൂളിലെയും  ബൂത്തുകളിലായാണ‌് വോട്ടെടുപ്പ‌്. വെള്ളിയാഴ‌്ച്ച രാവിലെ 10നാണ‌് വോട്ടെണ്ണൽ.
എൽഡിഎഫ‌് നേതൃത്വത്തിൽ വീടുകയറിയുള്ള പ്രചാരണത്തിലും  ബൂത്തുതല കൺവൻഷനുകളിലുമെല്ലാം  പങ്കാളിത്തമേറെയുണ്ടായി.  എല്ലാവിഭാഗം ആളുകളിൽനിന്നും വലിയ സ്വീകാര്യതയാണ‌് സ്ഥനാർഥി അബ്ദുള്ളക്ക‌് ലഭിച്ചത‌്. അലിയാർ ചെയർമാനും  എൻ വി ജോർജ‌്  കൺവീനറുമായ കമ്മിറ്റിക്കായിരുന്നു  പ്രചാരണ ചുമതല.  സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സി കെ ശശീന്ദ്രൻ എംഎൽഎ, കൽപ്പറ്റ ഏരിയാ സെക്രട്ടറി എം മധു, കെ സുഗതൻ, എം ഡി സെബാസ‌്റ്റ്യൻ, പി എം സന്തോഷ‌്കുമാർ, കെ എ കുഞ്ഞമ്മദ‌്കുട്ടി, പഞ്ചായത്ത‌് പ്രസിഡന്റ‌് പി ഭരതൻ തുടങ്ങിയവർ പ്രചാരണത്തിൽ സജീവമായിരുന്നു.  കെ മൊയ‌്തീനാണ‌് യുഡിഎഫ‌് സ്ഥാനാർഥി. ബിജെപി, എസ‌്ഡിപിഐ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട‌്. 
മുട്ടിൽ പഞ്ചായത്ത‌് മുൻ പ്രസിഡന്റ് കൂടിയായിരുന്ന എ എം നജീമിന്റെ അംഗത്വം   തെരഞ്ഞൈടുപ്പ് കമീഷൻ റദ്ദാക്കിയതിനെ തുടർന്നാണ‌്  മണ്ടാട‌് പതിമൂന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ‌് വേണ്ടി വന്നത‌്. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ 19 വാർഡുകളിൽ ഒമ്പത് പേരാണ് എൽഡിഎഫിൽനിന്നും വിജയിച്ചത്.  സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച നജീം  എൽഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു.  ധാരണപ്രകാരം  അഞ്ച‌് വർഷത്തേക്ക് നജീമിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്നാൽ   രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ യുഡിഎഫ‌് നജീമിനെ രാജിവപ്പിച്ച‌് ഭരണം അട്ടിമറിച്ചു.   പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനൊപ്പം പഞ്ചായത്ത‌് അം ഗത്വവും രാജിവക്കുന്നതായി നജീം രേഖപ്പെടുത്തിയിരുന്നു.  ഈ കത്ത് നിലനിൽക്കെ പുതിയ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി നജീം വോട്ടുചെയ‌്തു. ഇതിനെതിരെ സിപിഐ എം അംഗം പി ഭരതൻ നൽകിയ പരാതി പരിശോധിച്ച  തെരഞ്ഞെടുപ്പ്  കമീഷൻ നജീം പഞ്ചായത്തംഗത്വവും രാജിവച്ചതായി കണ്ടെത്തി അംഗത്വം റദ്ദാക്കി.
 
പ്രധാന വാർത്തകൾ
 Top