11 July Saturday

ബത്തേരി ലാബിൽ കോവിഡ് പരിശോധന; ‘ട്രൂനാറ്റ്' മെഷീൻ ഈയാഴ്ചയെത്തും

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020

 

 കൽപ്പറ്റ
 ബത്തേരി വൈറോളജി ലാബിൽ കെഎഫ്ഡി പരിശോധന പുനരാരംഭിച്ചതിനു പിന്നാലെ കോവിഡ് കണ്ടെത്താനും വഴിയൊരുങ്ങി. ഇതിനായി ഓർഡർ ചെയ്ത ‘ട്രൂനാറ്റ്' മെഷീൻ ഈ ആഴ്ചയെത്തും. നാഷണൽ ഹെൽത്ത് മിഷൻ മുഖേന മൈക്രോബയോളജിസ്റ്റിനെ നിയമിച്ചു കഴിഞ്ഞു. മെഷീൻ എത്തിക്കഴിഞ്ഞാൽ ഐസിഎംആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കോവിഡ് ടെസ്റ്റ് ലൈസൻസിന് അപേക്ഷിക്കാം. സാധാരണ നിലയിൽ മൂന്നു ദിവസത്തിനകം അംഗീകാരം ലഭിക്കും. ബയോസേഫ്റ്റി കാബിനറ്റ്, വോർടെക്‌സ് മിക്‌സ്ചർ തുടങ്ങിയ അവശ്യ ഉപകരണങ്ങൾ എൻഎച്ച്എം  ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു ലാബ് ടെക്‌നീഷ്യന്മാർ ആലപ്പുഴ വൈറോളജി ലാബിൽ നിന്നു പരിശീലനം പൂർത്തിയാക്കി. പിപിഇ കിറ്റ് ധരിക്കുന്നതിനും അഴിച്ചുമാറ്റുന്നതിനുമുള്ള സ്ഥലവും സെഗ്മെന്റേഷൻ മുറിയുമൊക്കെ ഒരുക്കി ലാബിന്റെ ബയോസേഫ്റ്റി ലെവൽ രണ്ടിൽ നിന്നു മൂന്ന് ആക്കി ഉയർത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.   ബത്തേരി ലാബിൽ മണിക്കൂറിൽ രണ്ടു സാംപിളുകളാണ് പരിശോധിക്കാൻ കഴിയുക. അതിനാൽ അടിയന്തര സ്വഭാവമുള്ള സ്രവപരിശോധനയ്ക്കാവും മുൻതൂക്കം. ലാബിലേക്ക് മറ്റൊരു പിസിആർ യന്ത്രം കൂടി വാങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top