08 December Wednesday

ബിജെപി കോഴക്കേസ്:
കെ സുരേന്ദ്രനെ ഉടൻ ചോദ്യംചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021
കൽപ്പറ്റ
ബത്തേരിയിൽ സ്ഥാനാർഥിയാക്കാൻ സി കെ ജാനുവിന്‌ കോഴ നൽകിയെന്ന  കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ അന്വേഷക സംഘം ഉടൻ ചോദ്യംചെയ്യും. ഈ ആഴ്‌ച തന്നെ ചോദ്യംചെയ്യാൻ വിളിപ്പിക്കാനാണ്‌ നീക്കം.  
ബിജെപി വയനാട്‌ ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത്‌ മലവയൽ, ബിജെപി സംഘടനാ സെക്രട്ടറി കെ ഗണേഷൻ ഉൾപ്പെടെയുള്ള നേതാക്കളെയും കേസിൽ പ്രതിയാക്കും. തിരുവനന്തപുരം  ഹൊറൈസൺ ഹോട്ടലിൽവച്ച്‌ 10 ലക്ഷം രൂപ കെ സുരേന്ദ്രൻ നേരിട്ടും ബത്തേരി മണിമല ഹോംസ്‌റ്റേയിൽ വച്ച്‌ ജില്ലാ ജനറൽ സെക്രട്ടറി  പ്രശാന്ത്‌ മലവയൽ മുഖേന  25 ലക്ഷവും സി കെ ജാനുവിന്‌  കോഴ നൽകിയെന്നാണ്‌ കേസ്‌. കെ സുരേന്ദ്രൻ ഒന്നാം പ്രതിയും സി കെ ജാനു രണ്ടാം പ്രതിയുമാണ്‌. കെ സുരേന്ദ്രൻ അടക്കമുള്ള ബിജെപി നേതാക്കളുമായി സി കെ ജാനു നടത്തിയ മൊബൈൽ ഫോൺ സംഭാഷണത്തിന്റെ ശബ്‌ദരേഖകൾ അന്വേഷകസംഘത്തിന്‌ ലഭിച്ചിട്ടുണ്ട്‌. 
   കൂടാതെ പ്രസീത അഴീക്കോടുമായി കെ സുരേന്ദ്രൻ, സംഘടനാ ഭാരവാഹികളായ ഗണേഷൻ, സുരേഷ്‌ എന്നിവർ നടത്തിയ ഫോൺ സംഭാഷണങ്ങളും നിർണായക തെളിവാണ്‌. ഈ ശബ്‌ദരേഖകളുടെ ശാസ്‌ത്രീയ തെളിവുറപ്പിക്കാൻ കെ സുരേന്ദ്രൻ, പ്രസീത അഴീക്കോട്‌ എന്നിവരുടെ ശബ്ദം കാക്കനാട്‌ ചിത്രാഞ്‌ജലിയിൽ പരിശോധിച്ച്‌  തിരുവനന്തപുരത്തെ ഫോറൻസിക്‌ ലാബിലേക്കയച്ചിട്ടുണ്ട്‌. സി കെ ജാനുവിന്റെയും പ്രശാന്ത്‌ മലവയലിന്റെയും ശബ്‌ദം നവംബർ 5ന്‌ പരിശോധിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top