21 October Thursday

വാഹനത്തിൽ ലഹരിവസ്‌തു
വിൽപ്പന; 4 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

 

കൽപ്പറ്റ
പടിഞ്ഞാറത്തറ ബാണാസുരസാഗർ ഡാം പരിസരത്തെത്തുന്ന വിനോദസഞ്ചാരികൾക്കും മറ്റും മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തുന്ന സംഘത്തിലെ നാലുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. താമരശേരി കാക്കൂരിലെ മലയിൽതൊടുകയിൽ ഷഫാൻ (30), നരിക്കുനി പന്നിക്കോട്ടൂരിലെ  ഷിബിലി (21) കിഴക്കേതൊടുകയിൽ, നരിക്കുനി പാറന്നൂരിലെ പുറായിൽ  ബജിൻ (28),  മലപ്പുറം എടവണ്ണയിലെ വാളാൻപറമ്പൻ ഹൗസ് അബ്ദുൾജസീൽ (26)  എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മയക്കുമരുന്ന്‌  തൂക്കുന്ന  ആധുനികരീതിയിലുള്ള ചെറിയ ഇലക്ട്രോണിക്‌ മെഷീനും ഇവരിൽനിന്ന്‌ പിടികൂടി.   പടിഞ്ഞാറത്തറ എസ്‌ഐ ജംഷീറിന്റെ നേതൃത്വത്തിലാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ബാണാസുര ഡാമിന്‌ സമീപം വൈശാലിമുക്കിൽ നടത്തിയ വാഹനപരിശോധനയിലാണ്‌ സംഘം പിടിയിലായത്‌. കാൽകിലോ കഞ്ചാവ്‌, 0.48 ഗ്രാം എംഡിഎംഎ എന്നിവയും  ലഹരിമരുന്ന്‌ വിൽപ്പനയിൽ ശേഖരിച്ച 1,96,000 രൂപയും പിടിച്ചെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top