08 July Wednesday

ഒരാൾക്കുകൂടി രോഗമുക്തി; ചികിത്സയിൽ 8 പേർ

സ്വന്തം ലേഖകൻUpdated: Tuesday May 26, 2020

 

കൽപ്പറ്റ
സംസ്ഥാനത്ത്‌‌ കോവിഡ്‌ ബാധിതരുടെ എണ്ണം കൂടുമ്പോഴും  ജില്ലക്ക്‌ നേരിയ ആശ്വാസം. തിങ്കളാഴ്‌ച പുതിയ പോസിറ്റീവ്‌ കേസുകളില്ല. ചികിത്സയിലുള്ള ഒരാൾ സുഖംപ്രാപിച്ചു. 
ഇതോടെ കോവിഡ്‌ ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി കുറഞ്ഞു. മീനങ്ങാടിയിലെ നാൽപ്പത്തിയഞ്ചുകാരിയാണ്‌ രോഗമുക്തയായി തിങ്കളാഴ്‌ച്ച ആശുപത്രി വിട്ടത്‌. 
 ചെന്നൈയിലെ കോയമ്പേട്‌ മാർക്കറ്റിൽ പോയി രോഗബാധിതനായ ലോറി ഡ്രൈവറുടെ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ടായിരുന്നവരാണിവർ.  രോഗലക്ഷണത്തോടെ 11പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്‌.   
തിങ്കളാഴ്‌ച ക്വാറന്റൈൻ  നിർദേശിക്കപ്പെട്ട 71 പേർ ഉൾപ്പെടെ  3784 പേർ നിരീക്ഷണത്തിലുണ്ട്‌.  ഇതിൽ  1556 പേർ കോവിഡ് കെയർ സെന്ററുകളിലാണ്.  ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1558 ആളുകളുടെ സാമ്പിളുകളിൽ 1376 ആളുകളുടെ ഫലം ലഭിച്ചതിൽ 1352 നെഗറ്റീവാണ്‌.  177  ഫലം ലഭിക്കാനുണ്ട്‌. 
സമൂഹ വ്യാപനം   പരിശോധിക്കുന്നതിനായി  1698 സാമ്പിളുകൾ പരിശോധനയ്ക്ക്‌ അയച്ചതിൽ 1407 ഫലം ലഭിച്ചു.  ഇത്‌ മുഴുവൻ നെഗറ്റീവായതും ജില്ലക്ക്‌ ആശ്വാസമായി. 10 അന്തർ സംസ്ഥാന അതിർത്തി ചെക്ക്  പോസ്റ്റുകളിൽ 623 വാഹനങ്ങളിലായി എത്തിയ 1122 ആളുകളെ പരിശോധിച്ചു. ആർക്കും രോഗലക്ഷണങ്ങളില്ല. ജില്ലാ കൊറോണ കൺട്രോൾ റൂം സജീവമായി പ്രവർത്തിക്കുകയാണ്‌.   നിരീക്ഷണത്തിലുള്ള  1806 പേരെ  ഇവിടെനിന്നും നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശം,  ഇതര സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽനിന്നും തിരികെയെത്തിയവരുൾപ്പെടെയുള്ളവരുടെ ആരോഗ്യവിവരങ്ങളാണ്‌ അന്വേഷിച്ചത്‌.   
പാസിന്റെ ലഭ്യത,  കേരളത്തിലേക്കുള്ള  യാത്രാസൗകര്യം, നിരീക്ഷണ കാലാവധി,  മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ചെല്ലാം കൺട്രോൾ റൂമിൽ അന്വേഷ്‌ണങ്ങൾ എത്തുന്നുണ്ട്‌. തിങ്കളാഴ്‌ച്ച 66 ഫോൺ കോളുകളാണ്‌ വന്നത്‌.  
പ്രധാന വാർത്തകൾ
 Top