07 April Tuesday

വീട്ടിലും തിരക്കിലാണ്‌ അനുസിതാര

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

പൂന്തോട്ടം നനക്കുന്ന നടി അനുസിതാര

കൽപ്പറ്റ
‘‘സർക്കാർ നിർദേശം പാലിച്ച് വീടുകളിലിരിക്കുന്നവരാണിപ്പോൾ  യഥാർഥ ഹീറോസ്.  വലിയൊരു വിപത്തിൽനിന്നും നാടിനെ രക്ഷിക്കാൻ സന്നദ്ധരായവർ’’. - കോവിഡ് കാലത്ത് വീണ് കിട്ടിയ ഇടവേളയിൽ വീട്ടിലെത്തിയ   നടി അനുസിതാര പറഞ്ഞു.
ദുബായിൽ ഒരു നൃത്ത പരിപാടിക്ക് പോയ താരം ഫെബ്രുവരി 29നാണ് നാട്ടിൽ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് നിന്നും കൊച്ചി വഴി വയനാട്ടിലെത്തിയത് മാർച്ച് ആറിന്. അന്ന് രോഗം  ഇത്രയും രൂക്ഷമായിരുന്നില്ല. എങ്കിലും വീട്ടിലെത്തിയ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചു. ക്വാറന്റയിനിലായിരുന്നു. ഇപ്പോൾ  വിലക്ക് ഒഴിഞ്ഞു. എങ്കിലും പുറത്ത് ഇറങ്ങാറില്ല. കൽപ്പറ്റ ഓണിവയലിൽ ഭർത്താവിന്റെ വീടായ അമ്പാടിയിലാണിപ്പോൾ. ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റാട്ടക്കൊല്ലിയിലെ സ്വന്തം വീട്ടിൽ പോലും പോകാറില്ല.   വീട്ടുകാർക്കൊപ്പമാണെന്നത്  ആശ്വാസമാണെങ്കിലും കൊറോണ  ഭീതിയിലാണ് മനസ് .   വീട്ട് കാര്യങ്ങളിൽ വ്യാപൃതയായും കുടുംബാംഗങ്ങൾക്കൊപ്പം ചെലവിട്ടും സമയം കൊല്ലുന്നു. നൃത്തമാണ് പ്രധാന ഹോബി. അതിനാൽ വീട്ട് ജോലി കഴിഞ്ഞാൽ നൃത്ത പരിശീലനമാണ്. രാവിലെയും വൈകീട്ടും പൂന്തോട്ട പരിപാലനവും.  
മൂന്ന് വർഷത്തിന് ശേഷം അനുവിനെ മുഴുവൻ സമയവും വീട്ടിൽ കിട്ടിയ സന്തോഷം വീട്ടുകാരും മറക്കുന്നില്ല. "സാധാരണ പെട്ടെന്ന് വരും, പോകും. ഒന്ന് കാണാൻ പോലും കിട്ടാറില്ല. ഇപ്പോ അടുത്ത് കിട്ടിയത് തന്നെ സന്തോഷം." അനുവിന്റ അമ്മ രേണുക പറഞ്ഞു
പ്രധാന വാർത്തകൾ
 Top