20 September Monday

ടൂറിസ്റ്റ് വാഹന ഡ്രൈവർമാർക്ക് സൗകര്യമൊരുക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
കൽപ്പറ്റ
ടാക്സി ഡ്രൈവർ റിസോർട്ടിൽ ഹൃദയാഘാതംമൂലം മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമെന്നും  ജില്ലയിലെ മുഴുവൻ റിസോർട്ടുകളിലും ടൂറിസ്റ്റ്  വാഹനത്തിലെ ഡ്രൈവർമാർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നും ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
കനത്ത മഴയിലും കാറ്റിലും തണുപ്പടിച്ചാണ്  ഡ്രൈവർ വാഹനത്തിൽ  കിടന്നിരുന്നത്. ഡ്രൈവർമാർക്ക് പലയിടങ്ങളിലും ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. വിനോദ സഞ്ചാരികളുമായി നിരവധി വാഹനങ്ങൾ ജില്ലയിൽ എത്താറുണ്ട്.  
ടൂറിസ്റ്റ് വാഹനങ്ങളിലെ ജീവനക്കാർക്ക് റിസോർട്ട് ജീവനക്കാർ  ആവശ്യമായ സൗകര്യമൊരുക്കാൻ തയ്യാറാകണമെന്നും  യൂണിയൻ  ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top