21 August Wednesday

മീനങ്ങാടിയിൽ ‘നിറവ‌് 2019 ’ഉത്സവം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 25, 2019
ബത്തേരി
ഒരുമയോടെ മികവിലേക്ക‌് എന്ന ദീർഘകാല വികസന കാഴ‌്ചപ്പാടിന്റെ ഭാഗമായി നടപ്പാക്കിയ വികസന നേട്ടങ്ങൾ വിലയിരുത്താനും വരും നാളുകളിലെ കർമപദ്ധതികളുടെ ആശയ സ്വാംശീകരണത്തും നേട്ടങ്ങൾക്ക‌് പിന്നിൽ പ്രവർത്തിച്ചവരെ ആദരിക്കുന്നതിനും ചൊവ്വാഴ‌്ച മീനങ്ങാടി പഞ്ചായത്തിൽ നിറവ‌് 2019 സംഗമം സംഘടിപ്പിക്കുമെന്ന‌് പ്രസിഡന്റ‌് ബീനാ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഓഫീസ‌് നിർവഹണം, നികുതി പിരിവ‌്, ഗ്രാമസഭ നടത്തിപ്പ‌് തുടങ്ങിയ പ്രവർത്തനങ്ങളിലെ മികവ‌് നിലനിർത്തി മുന്നോട്ട‌് പോവുന്ന പഞ്ചായത്ത‌് ഭരണസമിതിക്ക‌് കഴിഞ്ഞ വർഷത്തെ സ്വരാജ‌് ട്രോഫി ഉൾപ്പെടെയുള്ള പുരസ‌്കാരങ്ങളാണ‌് ലഭിച്ചിട്ടുള്ളത‌്. ഇതിന‌് പുറമെ ദേശീയ ജൈവ വൈവിദ്ധ്യ ബോർഡിന്റെ പ്രത്യേക ജൂറി അവാർഡും സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ ജൈവ വൈവിദ്ധ്യ പരിപാലനത്തിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട‌്. രാജ്യത്തെ മികച്ച കാർബൺ ന്യൂട്രൽ പഞ്ചായത്തെന്ന ലക്ഷ്യം നേടുന്നതിന‌് മാതൃകാപരമായ പരിസ്ഥിതി പ്രവൃത്തികളും നടക്കുന്നുണ്ട‌്. ഇന്റർ നാഷണൽ ആയുഷ‌്  കോൺക്ലേവിന‌് മുന്നോടിയായി നടന്ന ഉത്തരമേഖല എൽഎസ‌്ജിഡി ലീഡേഴ‌്സ‌് മീറ്റിൽ പഞ്ചായത്തിന്റെ സാന്ത്വന സൗഹൃദ പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു. സാർവദേശീയ സെമിനാറിലേക്കും ഇതേ പദ്ധതിയെ തെരഞ്ഞെടുത്തിട്ടുണ്ട‌്. പുതിയ തലമുറയുടെ കായിക വിനോദ അഭിരുചികൾ വളർത്തിയെടുക്കുന്നതിന‌് രൂപം നൽകിയ ഫുട‌്ബോൾ അക്കാദമിയും മികച്ച കളിക്കാരെ വാർത്തെടുക്കുന്നതിൽ നല്ല പ്രവർത്തനം നടത്തുന്നുണ്ട‌് പകൽ രണ്ടിന‌് പഞ്ചായത്ത‌് കമ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്ന നിറവ‌് 2019ന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിൽ പഞ്ചായത്ത‌് കൈവരിച്ച മികവുകളുടെ അവതരണം, പ്രദർശനം, പ്രമുഖ വ്യക്തികളെ ആദരിക്കലും ഉപഹാരം നൽകലും തുടങ്ങിയവ ഉണ്ടാവും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഫ്യൂഷൻ, മിഴാവ‌്, ചാക്യാർക്കൂത്ത‌്, സംഗീതനിശ, ഓട്ടൻതുള്ളൽ എന്നിവയും കലാപരിപാടികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട‌്. വൈസ‌് പ്രസിഡന്റ‌് സി അസൈനാർ, ലിസി പൗലോസ‌്, റെജിമോൾ, ഡോറിസ‌് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top