23 September Saturday
എസ്‌എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു

ബത്തേരിയിൽ ഗവ. കോളേജ്‌ യാഥാർഥ്യമാക്കണം

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
സ്വന്തം ലേഖകൻ
മീനങ്ങാടി
സംസ്ഥാന സർക്കാർ ബത്തേരിയിൽ അനുവദിച്ച  ഗവ. കോളേജ്‌ യാഥാർഥ്യമാക്കണമെന്ന്‌ എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  ഉന്നത  വിദ്യാഭ്യാസമേഖലയുടെ കുതിപ്പിനുതുകുന്ന കോളേജ്‌ ഉടൻ ആരംഭിക്കണം.   സ്ഥലം എംഎൽഎ  അനാസ്ഥ അവസാനിപ്പിച്ച്‌ കോളേജിനായി പ്രവർത്തിക്കണം.   വിദ്യാഭ്യാസം കാവിവൽക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കുക,  മുഗൾ ഭരണവും പരിണാമവുമുൾപ്പെടെ  പാഠപുസ്തകങ്ങളിൽനിന്ന്‌ നീക്കാനുള്ള എൻസിഇആർടി തീരുമാനം പിൻവലിക്കുക,  ലഹരി മാഫിയ, അരാഷ്‌ട്രീയ പ്രവർത്തനങ്ങൾ  ക്യാമ്പസുകളിൽ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. 
കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (മീനങ്ങാടി സെന്റ് മേരീസ് ചർച്ച് ഹാൾ)  നടന്ന  സമ്മേളനം  ബുധനാഴ്‌ച സമാപിച്ചു. സംഘടനാ റിപ്പോർട്ടിലും പ്രവർത്തന റിപ്പോർട്ടിലും നടന്ന ചർച്ചകൾക്ക്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും ജില്ലാ സെക്രട്ടറി ജിഷ്‌ണു ഷാജിയും മറുപടി പറഞ്ഞു. ആദർശ്‌ സഹദേവൻ  ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം വിപിൻ രാജ്‌, വൈഷ്‌ണവ്‌ മഹേന്ദ്ര എന്നിവരും സമ്മേളനത്തെ അഭിവാദ്യംചെയ്‌തു. 37 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top