18 August Sunday

രുചിക്കൂട്ടൊരുക്കി താളും തകരയും

വെബ് ഡെസ്‌ക്‌Updated: Saturday May 25, 2019

 

കൽപ്പറ്റ
നാടൻ ഭക്ഷ്യവിഭവങ്ങളുടെ കലവറയൊരുക്കി കുടുംബശ്രീ വയനാടിന്റെ "താളും തകരയും' ഭക്ഷ്യമേളക്ക‌് തുടക്കം. കൽപ്പറ്റ വിജയപമ്പ‌് പരിസരത്താണ‌് ഭക്ഷ്യമേള. കുടുംബശ്രീയുടെ തനത‌് ഭക്ഷ്യവിഭവങ്ങളും  മലബാറിന്റെ തനത‌് രുചിക്കൂട്ടുകൾക്കും ഒപ്പം  ഇത്തവണ നോമ്പ‌് വിഭവങ്ങളും ഭക്ഷ്യമേളയിലെ ആകർഷണമാണ‌്. പത്തിലധികം കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകൾ പങ്കാളികളാകുന്ന മേളയിൽ വീടുകളിൽനിന്ന‌് തയ്യാറാക്കുന്നവയടക്കം മികച്ച ഗുണനിലവാരമുള്ള ഭക്ഷണങ്ങളാണ‌് ഒരുക്കിയിട്ടുള്ളതെന്ന‌് അധികൃതർ പറഞ്ഞു. വിവിധതരം ബിരിയാണികൾ, തരി കഞ്ഞി, പത്തിരി, പലഹാരങ്ങൾ, ചിക്കൻ വിഭവങ്ങൾ, ബീഫ‌് വിഭവങ്ങൾ, ചക്കപുഴുക്ക‌് എന്നിവയെല്ലാം രുചിയുടെ വൈവിദ്ധ്യങ്ങൾ പകരുന്നു. മിതമായ നിരക്കിലുള്ള ഭക്ഷ്യവിഭവങ്ങൾക്ക‌് ആദ്യ ദിനം തന്നെ തിരക്കേറി.  ഞായറാഴ‌്ചവരെയാണ‌് ഭക്ഷ്യമേള.
പ്രധാന വാർത്തകൾ
 Top