19 June Wednesday

കെഎസ‌്ടിഎ ബത്തേരി ഉപജില്ലാ കൗൺസിലും യാത്രയയപ്പും

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

 

ബത്തേരി
കെഎസ‌്ടിഎ  ബത്തേരി ഉപജില്ലാ കൗൺസിലും യാത്രയയപ്പ് യോഗവും ബത്തേരി അധ്യാപക ഭവനിൽ നടന്നു. ഉപജില്ലാ കൗൺസിൽ യോഗം  ജില്ലാ സെക്രട്ടറി പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു.  സർവീസിൽനിന്ന് വിരമിക്കുന്ന സംഘടനാ നേതാക്കളായ കെ അശോക് കുമാർ, എം വി ഓമന, കെ സത്യൻ, വി സുരേഷ് കുമാർ, കെ എസ് സുരേഷ്, വി വി ഏലിയാസ്, എം രാജൻ എന്നിവർക്കുള്ള യാത്രയയപ്പ് യോഗം ജില്ലാ പ്രസിഡന്റ‌് പി ജെ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി വി ജയിംസ്, ടി രാജൻ, ടി എസ് ശ്രീജിത്ത്, എ കെ സുകുമാരി എന്നിവർ സംസാരിച്ചു. എം ചന്ദ്രബാബു, ജയ്സൺ കെ ദേവസ്യ, എം എം. സുജീഷ്, വി പി അനൂപ്, പി പി ജോർജ്, എം സുധീഷ്, കെ പ്രബിത എന്നിവർ വിരമിക്കുന്ന അധ്യാപകരെ പരിചയപ്പെടുത്തി. ഉപജില്ലാ പ്രസിഡന്റ് വി കെ രാജൻ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി എം കെ സ്വരാജ് സ്വാഗതവും ട്രഷറർ സി ടി ഫിറോസ് ബാബു നന്ദിയും പറഞ്ഞു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top