ബത്തേരി
കേരള–-കർണാടക അതിർത്തിയിലെ മൂലഹള്ള ചെക്ക്പോസ്റ്റിൽ കർണാടക ആരോഗ്യ വകുപ്പ് ആർടിപിസിആർ സർടിഫിക്കറ്റ് പരിശോധന നിർബന്ധമാക്കിയതിനെ തുടർന്ന് ബുധനാഴ്ച വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സംസ്ഥാനത്ത് നിന്നും കർണാടകത്തിലേക്ക് പോകുന്ന വാഹന യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് രഹിത സർടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന അധികൃതർ ബുധനാഴ്ച നിർബന്ധമാക്കിയതാണ് ഗതാഗതം തടസപ്പെടാനിടയാക്കിയത്. സർടിഫിക്കറ്റില്ലാത്ത വാഹനങ്ങളെ ചെക്ക്പോസ്റ്റിൽ തടഞ്ഞതിനെ തുടർന്ന് നിരവധി ചെറുകിട വാഹനങ്ങൾക്ക് കർണാടകത്തിൽ പ്രവേശിക്കാനാവാതെ തിരിച്ചുപോകേണ്ടിവന്നു. ബാവലി, കുട്ട ചെക്ക് പോസ്റ്റുകളിൽ ബുധനാഴ്ചയും പരിശോധന നടത്തി. വ്യാഴാഴ്ച മുതൽ ബസ് യാത്രക്കാർക്കും കോവിഡ് ആർടിപിസിആർ നെഗറ്റീവ് ഫലം വേണമെന്ന നിലപാടിലാണ് കർണാടകം. ബസ് ഡ്രൈവർമാർക്കും ചരക്ക് വാഹനങ്ങൾക്കും 15 ദിവസത്തിനകം എടുത്തതും മറ്റ് യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത പരിശോധന ഫലവും വേണമെനലൊണ് നിബന്ധന
അതേസമയം കർണാടകത്തിന് പുറമേ തമിഴനാട്ടിലെ നീലഗിരിയും കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് പരിശോധനഫലം നിർബന്ധമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..