11 April Sunday

നീലഗിരിയിലും
കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ 
നിർബന്ധമാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
ഗൂഡല്ലൂർ
കർണാടകത്തിന്‌ പുറമേ നീലഗിരിയും കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ പരിശോധനാഫലം നിർബന്ധമാക്കി. 
കേരളത്തിൽനിന്നും നീലഗിരി ജില്ലയിലേക്ക് പോകുന്നവർ കോവിഡ് നെഗറ്റീവ് രേഖയും ഇ രജിസ്ട്രേഷനും നിർബന്ധമായും ഹാജരാക്കണമെന്ന്‌  നീലഗിരി ജില്ലാ കലക്ടർ  എ  ഇന്നസെന്റ് ദിവ്യയുടെ ഉത്തരവിൽ പറയുന്നു.   നാടുകാണി,ചോലാടി, താളൂർ, നമ്പ്യാർകുന്ന്, പാട്ടവയൽ തുടങ്ങി കേരള–- തമിഴ്‌നാട്‌ അതിർത്തികളിലെ ചെക്ക് പോസ്‌റ്റുകളിൽ പരിശോധന നടത്തും.
അതിനിടെ കർണാടക അതിർത്തിയിലെ ബാവലി, കുട്ട, മൂലഹള്ള ചെക്ക്‌ പോസ്‌റ്റുകളിൽ ബുധനാഴ്‌ചയും പരിശോധന നടത്തി. 
വ്യാഴാഴ്‌ച മുതൽ  ബസ്‌ യാത്രക്കാർക്കും  ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ വേണമെന്ന നിലപാടിലാണ്‌‌ കർണാടകം. ബസ്‌ ഡ്രൈവർമാർക്കും ചരക്ക്‌ വാഹനങ്ങൾക്കും ‌ 15 ദിവസത്തിനകം എടുത്തതും മറ്റ്‌ യാത്രക്കാർക്ക്‌ 72 മണിക്കൂറിനകം എടുത്ത പരിശോധനാ ഫലവും വേണമെന്ന നിബന്ധന കർണാടകം കൂടുതൽ കടുപ്പിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top