കൽപ്പറ്റ
കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിലുള്ള പദ്ധതികളുടെ പ്രഖ്യാപനവും വിളംബരജാഥയും നടത്തി. തോട്ടം മേഖലയിലും ഗോത്രമേഖലയിലും നടപ്പാക്കുന്ന എഫ്എൻഎച്ച്ഡബ്ല്യു പദ്ധതിയുടെയും ജെൻഡർ ക്യാമ്പയിന്റെയും സംയുക്ത പ്രഖ്യാപനം നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ് നിർവഹിച്ചു. ജില്ലാ മിഷൻ കോ -ഓർഡിനേറ്റർ പി കെബാലസുബ്രഹ്മണ്യൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, എ വി ദീപ, പി കെ സുഹൈൽ, ആശ പോൾ എന്നിവർ സംസാരിച്ചു. അയൽക്കൂട്ട സംഗമം - ചുവട് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ വിളംബരജാഥ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..